ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം തുടരുന്നു. സത്യപ്രതിജ്ഞയ്ക്കായുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും സത്യപ്രതിജ്ഞ ഇന്നു നടക്കാന്‍ സാധ്യതയില്ല.
ശശികലക്കെതിരായ കേസുകൾ കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ഗവർണർ നിയമോപദേശം തേടിയെന്നാണ് സൂചന. അടുത്തയാഴ്ച വരാനിരിയ്ക്കുന്ന അനധികൃത സ്വത്തു സന്പാദന കേസില്‍ വിധി എതിരായാൽ ശശികലയ്ക്ക് സ്ഥാനമൊഴിയേണ്ടി വരും. അങ്ങനെയെങ്കിൽ ഭരണപ്രതിസന്ധി ഉണ്ടാവാനുളള സാഹചര്യമുണ്ട്. ഇതോടെ സത്യപ്രതിജ്ഞ ഒരാഴ്ച്ച നീളാനാണ് സാധ്യത. ചെന്നൈയിലേയ്ക്ക് തിരിയ്ക്കാനിരുന്ന ഗവര്‍ണര്‍ ഡല്‍ഹിയില്‍നിന്ന് മുംബൈയിലേയ്ക്ക് തിരിച്ചതായും റിപ്പോർട്ടുണ്ട്.
മദ്രാസ് സര്‍വകലാശാല സെന്ററി ഹാളില്‍ രാവിലെ ഒന്‍പതിനാണ് ചടങ്ങ് പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സിനിമ മേഖലയിലും സാമൂഹികമാധ്യമങ്ങളിലും എതിര്‍പ്പ് രൂക്ഷമായി.
കഴിഞ്ഞ ഞായറാഴ്ചയാണ് എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."