HOME
DETAILS
MAL
പിണറായിയില്‍ അമ്മയും രണ്ട് മക്കളും മരിച്ചനിലയില്‍
backup
January 14 2018 | 04:01 AM
തലശ്ശേരി: പിണറായി ഡോക്ടര്‍മുക്കില്‍ അമ്മയും രണ്ട് മക്കളും തൂങ്ങിമരിച്ച നിലയില്‍.
ഡോക്ടര്മുക്കിലെ പറമ്പത്ത് വീട്ടില്‍ രാജേഷ് ബാബുവിന്റെ ഭാര്യ പ്രീത (38), മക്കളായ വൈഷ്ണ (8), ലയ (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഇവരെ മരിച്ചനിലയില്‍ വീട്ടിനകത്ത് കണ്ടത്. മക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങിമരിച്ചതാണെന്നാണ് സംശയിക്കുന്നത്.
തലശേരി കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഡ്രൈവറാണ് രാജേഷ്ബാബു. ഇയാള്‍ ഇന്നലെ രാവിലെ അസുഖബാധിതയായ അമ്മയെയും കൂട്ടി മംഗളൂരുവില്‍ പോയതായിരുന്നു. ഇതിനിടെയാണ് സംഭവം.
മൃതദേഹങ്ങള്‍ തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശങ്കരനെല്ലൂരിലെ കുമാരന്- ശാന്ത ദമ്പതികളുടെ മകളാണ് പ്രീത. സഹോദരങ്ങള്‍: പ്രശാന്തന്, ശാലിനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."