ലൈറ്റ് ഓഫ് മദീന: പ്രചാരണത്തിന് തുടക്കമായി
കോഴിക്കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് ഏപ്രില്‍ 20, 21, 22 തിയതികളിലായി തൃക്കരിപ്പൂരിലെ കൈതക്കാട്ട് സംഘടിപ്പിക്കുന്ന ലൈറ്റ് ഓഫ് മദീനയുടെ പ്രചാരണത്തിന് തുടക്കമായി.
27ന് നടക്കുന്ന മധ്യമേഖലാ സോണല്‍ സമ്മിറ്റ് എരുമപ്പെട്ടി റംലി ഓര്‍ഫനേജില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും.
28,29 തിയതികളില്‍ നടക്കുന്ന ഉത്തരമേഖലാ സോണല്‍ സമ്മിറ്റ് സുല്‍ത്താന്‍ ബത്തേരി ക്രസന്റ് റസിഡന്‍സിയില്‍ ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, നീലഗിരി, കൊടക് ജില്ലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ പങ്കെടുക്കും. ഫെബ്രുവരി 2,3 തിയതികളില്‍ നടക്കുന്ന ദക്ഷിണ മേഖലാ സോണല്‍ സമ്മിറ്റ് പത്തനംതിട്ട ചരല്‍ക്കുന്നില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. ജനുവരി 20 മുതല്‍ ഫെബ്രുവരി 20 വരെ കേരളത്തിലെ 140 മണ്ഡലങ്ങളിലും മേഖലാ സ്പാര്ക്കുകള് സംഘടിപ്പിക്കും. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 21 വരെ മഹല്ല് ഫെഡറേഷന്റെ അംഗീകാരമുള്ള 3,000 മഹല്ലുകളില്‍ ലൈറ്റ് ഓഫ് മദീന മഹല്ല് സമ്മേളനങ്ങളും നടക്കും.
സുപ്രഭാതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രൊജക്ട് വിങ്ങിന്റെ യോഗത്തില്‍ എ.കെ ആലിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ ആമുഖഭാഷണം നടത്തി. മുനീര്‍ ഹുദവി ഫറോക്ക്, ഹകിം മാസ്റ്റര്‍ കാസര്‍കോട്, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, സലാം ഫൈസി മുക്കം, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, സിറാജുദ്ദീന് ദാരിമി കക്കാട്, നാസര്‍ കല്ലൂരാവി, ജാബിര്‍ ഹുദവി ചാനക്കുളം, റഫീഖ് മാസ്റ്റര്‍ ചീമേനി, അബ്ദുല്‍ അസീസ് ദാരിമി വടകര എന്നിവര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."