ആന്‍മേരിയെ അനുമോദിച്ചു
മട്ടാഞ്ചേരി: ജീവിത പ്രാരാബ്ദങ്ങളോട് പൊരുതി കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഫോര്‍ട്ട്‌കൊച്ചി വാടത്താഴ സ്വദേശിനി ആന്‍ മേരി ഫ്രാങ്ക്‌ളിനെ കൊച്ചിന്‍ വികസന വേദിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സംഘടനയുടെ സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ ആന്‍ മേരിക്ക് കൈമാറി. പിതാവിന്റെ ഏക വരുമാനത്തിലായിരുന്നു ആന്‍ മേരിയുടെ പഠനം.
പരീക്ഷക്ക് ഒരാഴ്ച മുമ്പാണ് ആന്‍ മേരിയുടെ പിതാവ് ഫ്രാങ്ക്‌ളിന്‍ മരണപ്പെട്ടത്. പിതാവിന്റെ വേര്‍പാട് ഉള്ളില്‍ നീറ്റലായി നില്‍ക്കുമ്പോഴും അച്ഛന് നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിനായി വേദന ഉള്ളിലൊതുക്കി ആന്‍ മേരി പരീക്ഷ എഴുതി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ട്യൂഷനില്ലാതെയായിരുന്നു ആനിന്റെ പഠനം. ഫലം വന്നപ്പോള്‍ ആന്‍ മേരിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ് ലഭിച്ചു. ഫോര്‍ട്ട്‌കൊച്ചി സെന്റ് മേരീസ് ആംഗ്‌ളോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നാണ് ആന്‍ മേരി പരീക്ഷ എഴുതിയത്.
കൊച്ചിന്‍ വികസന വേദിയുടെ ഫോര്‍ട്ട്‌കൊച്ചി അമരാവതി ഓഫീസില്‍ നടന്ന ചടങ്ങ് ഫോര്‍ട്ട്‌കൊച്ചി ടൂറിസം എസ്.ഐ വി.ബി റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കലാമണ്ഡലം വിജയന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി ആന്‍ മേരിയെ പൊന്നാടയണിയിച്ചാദരിച്ചു. സംഘടനയുടെ സ്‌കോളര്‍ഷിപ്പ് പി.കെ അബ്ദുല്‍ ലത്തീഫ് കൈമാറി. കെ.ബി സലാം, എം.എം സലീം, കെ.ബി അഷറഫ്, വി.എം ഖാദര്‍, കെ.ബി ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആന്‍ മേരി മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."