സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന് പൊന്നാനിയില്‍ സ്മാരകമൊരുങ്ങുന്നു
പൊന്നാനി: പ്രശസ്ത ചരിത്രകാരനും കവിയും മതപണ്ഡിതനും സൂഫിവര്യനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന് പൊന്നാനിയില്‍ സ്മാരകമൊരുങ്ങുന്നു.
പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരേ തൂലിക പടവാളാക്കുകയും പൊന്നാനിയുടെ ഇസ്‌ലാമികപ്രഭ ലോകമെങ്ങുമെത്തിക്കാന്‍ പ്രവര്‍ത്തിക്കുകയുംചെയ്ത പണ്ഡിതനാണ് സൈനുദ്ദീന്‍ മഖ്ദൂം. സ്മാരകം നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പൊന്നാനി എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ പ്രത്യേക താല്‍പര്യമാണ് സ്മാരക മന്ദിരത്തിനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കാന്‍ ഇടയാക്കിയത്.
പറങ്കികള്‍ക്കെതിരായ പോരാട്ടത്തിന് ആഹ്വാനംചെയ്ത ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍, കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ തുടങ്ങി മഖ്ദൂം രചിച്ച പുസ്തകങ്ങള്‍ വിദേശ യൂനിവേഴ്‌സിറ്റികളിലടക്കം പഠന വിഷയങ്ങളാണ്. എന്നാല്‍, ഗ്രന്ഥകര്‍ത്താവിന്റെ കര്‍മമണ്ഡലമായ പൊന്നാനിയില്‍ അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്മാരകം നിര്‍മിക്കാന്‍ പുതിയ ട്രസ്റ്റിന് രൂപംനല്‍കിയത്. മഖ്ദൂമിന്റെ ചരിത്രഗ്രന്ഥങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം, ചരിത്ര ഗവേഷണ മന്ദിരം എന്നിവ ഉള്‍കൊള്ളിച്ചുള്ള സ്മാരക മന്ദിരത്തിനാണ് രൂപകല്‍പന തയാറാക്കുന്നത്. ഇതിനുമുന്നോടിയായി സ്മാരകം നിര്‍മിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍, ധനമന്ത്രി തോമസ് ഐസക്ക് എന്നിവര്‍ക്ക് നിവേദനം നല്‍കി.
സ്മാരകം നിര്‍മിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. അടുത്ത ബജറ്റില്‍ ഇതിനായി തുക അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ ചരിത്രപ്രാധാന്യമുള്ള വീടിന്റെ ഒരു ഭാഗത്ത് ഇപ്പോള്‍ സ്വകാര്യ സ്‌കൂളാണ്. ഇപ്പോള്‍ അവശേഷിക്കുന്നത് വീടിന്റെ അടുക്കള ഭാഗം മാത്രമാണ്. മഖ്ദൂമിന്റെ വീട് പൊളിച്ചതിനെതിരേ നേരത്തേ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."