ഒരുങ്ങാം വാര്‍ഷികപ്പരീക്ഷക്ക്
പഠനം സുഗമമാക്കാം
എന്റെ മകള്‍ എന്നും വെളുപ്പിന് മൂന്നരക്ക് എഴുന്നേറ്റ് പഠിച്ചു തുടങ്ങും, എന്റെ മകന്‍ നിത്യവും അര്‍ധരാത്രിവരെ പഠിക്കും എന്ന മട്ടില്‍ അഭിമാനപൂര്‍വം പറയുന്ന രക്ഷിതാക്കള്‍ ധാരാളം ഉണ്ടണ്ട്. കൂടുതല്‍ നേരം പഠിക്കുന്നതുവഴി പഠനം ഫലപ്രദമാക്കാമെന്ന വികലസങ്കല്‍പം ഈ വാക്കുകള്‍ക്കു പിന്നിലുണ്ടണ്ട്. പല രക്ഷിതാക്കളും കുട്ടികളോട് പഠിക്ക് പഠിക്ക് എന്നാവര്‍ത്തിക്കും. പക്ഷേ എങ്ങനെയാണ് പഠിക്കേണ്ടണ്ടെതന്ന് പറഞ്ഞു കൊടുക്കാന്‍ അവര്‍ക്കുമാവാറില്ല.
അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍തന്നെ ലക്ഷ്യത്തെപ്പറ്റി നാം ചിന്തിക്കണം. ലക്ഷ്യമെന്നതിന് വിശദീകരണം വേണം. എട്ടിലോ പത്തിലോ പഠിക്കുന്ന കുട്ടിയാണെന്നു കരുതുക. ദീര്‍ഘകാല ലക്ഷ്യം ഡോക്ടറോ, എന്‍ജിനീയറോ മറ്റോ ആവുകയായിരിക്കും. ഈ ദീര്‍ഘകാല ലക്ഷ്യം നേടണമെങ്കില്‍ പല ഹ്രസ്വകാല ലക്ഷ്യങ്ങളും നേടി ക്രമത്തില്‍ മുന്നേറേണ്ടതുണ്ട്. ഇപ്പോള്‍ പഠിക്കുന്ന ക്ലാസില്‍ മികച്ച വിജയം കൈവരിക്കുക, അതോടൊപ്പം ദീര്‍ഘകാലം പ്രയോജനപ്പെടുന്ന ഭാഷാ സാമര്‍ഥ്യവും, പൊതുവിജ്ഞാനവും, വ്യക്തിത്വവൈഭവങ്ങളും നിരന്തരം ആര്‍ജിക്കുക എന്നതാണ് തത്കാല ലക്ഷ്യം.
ടൈം ടേബിള്‍
ഏതു കാര്യത്തിലും ചിട്ടപുലര്‍ത്തുന്നത് പ്രവര്‍ത്തനക്ഷമത ഉയര്‍ത്തും. പഠനത്തിന് തക്കതായ ടൈംടേബിള്‍ ഉണ്ടണ്ടാക്കുന്നത് നമ്മുടെ ഗതിയെ ശരിയായ പാതയിലൂടെ നയിക്കും. ടൈംടേബിള്‍ ഉണ്ടണ്ടാക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കണം. പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതാകണം ടൈംടേബിള്‍. ഇടയ്ക്കിടെ ഇടവേളകള്‍ വേണം. പത്രങ്ങളും, വാരികകളും വായിക്കാനും, ടി.വി. കാണാനും, വീട്ടുജോലികള്‍ ചെയ്യാനും, ഭക്ഷണം കഴിക്കാനും മറ്റും സമയം വകയിരുത്തണം.
വിഷമമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണം. പഠിക്കാന്‍ അവരവര്‍ക്ക് ചേര്‍ന്ന സമയം തിരഞ്ഞെടുക്കുക. ചിലര്‍ക്ക് വെളുപ്പിന് പഠിക്കുന്നതാകും ഇഷ്ടം, മറ്റ് ചിലര്‍ക്ക് രാത്രി വൈകുംവരെ പഠിക്കാനാകും. ഇന്ന സമയത്ത് പഠിച്ചാലേ ശരിയാകൂ എന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധിക്കരുത്. പ്രവൃത്തി ദിവസത്തിനും അവധി ദിവസത്തിനും വെവ്വേറെ ടൈംടേബിള്‍ തയാറാക്കണം. പ്രതിദിന ടൈംടേബിളിനു പുറമേ പ്രതിമാസ ടൈംടേബിളും പ്രതിവര്‍ഷ ചാര്‍ട്ടും മുന്‍കൂര്‍ തയാറാക്കുക. ഒരു വര്‍ഷത്തെ പഠന പുരോഗതി ഈ ചാര്‍ട്ടില്‍ പ്രതിഫലിക്കട്ടെ.
ഓരോ മാസവും ടൈംടേബിളിള്‍ പരിഷ്‌ക്കരിക്കേണ്ടണ്ടിവന്നേക്കാം. നേട്ടങ്ങളുടെ ക്രമം വിലയിരുത്തി ചില വിഷയങ്ങള്‍ക്കുള്ള സമയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താം.
കാണാതെ പഠിക്കണോ?
കാണാതെ പഠിക്കണോ എന്ന ചോദ്യത്തിനുള്ള ഉത്തരം വേണ്ടണ്ട എന്നുതന്നെയാണ്. പാഠങ്ങളെല്ലാം വള്ളിപുള്ളി വിടാതെ ഹൃദിസ്ഥമാക്കി പഠിക്കുന്നതിന് പകരം പഠിക്കുമ്പോള്‍ ആശയങ്ങളെയാണ് നാം ഉള്‍ക്കൊള്ളേണ്ടണ്ടത്. പദസമൂഹങ്ങളെയല്ല. അങ്ങനെ ഉള്‍ക്കൊണ്ടണ്ടു പഠിച്ചാല്‍ മാത്രമേ ആശയങ്ങള്‍ വേണ്ടണ്ടപ്പോള്‍ വേണ്ടണ്ട സ്ഥലത്ത് പ്രയോഗിക്കാന്‍ സാധിക്കുകയുള്ളൂ. വിവരണങ്ങളും ഉപന്യാസങ്ങളും മറ്റും മനപാഠമാക്കാന്‍ ഏറെ നേരം ചെലവാക്കേണ്ടണ്ടിവരും. മറ്റു പലതിനും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നേരം പാഴാക്കുകയാകും ഇതുമൂലം ചെയ്യുന്നത്. എന്നാല്‍ കാണാപാഠം പഠിക്കേണ്ടണ്ട ചിലതുണ്ടണ്ട്. നിര്‍വചനങ്ങള്‍, സയന്‍സിലെ നിയമങ്ങള്‍ (ഉദാ: ന്യൂട്ടന്റെ ചലന നിയമങ്ങള്‍) കവിതകള്‍, മഹദ് വചനങ്ങള്‍ എന്നിവ.
എങ്ങനെ വായിക്കണം ?
പഠനത്തിന്റെ നല്ല പങ്ക് വായന തന്നെയാണ്. തീരെ ചെറിയ കുട്ടികള്‍ ഉറക്കെ വായിച്ചുകൊള്ളട്ടെ. മറ്റുള്ളവര്‍ ഉറക്കെ വായിക്കുന്നത് അശാസ്ത്രീയമായ രീതിയാണ്. തുടര്‍ച്ചയായി ഉറക്കെ വായിക്കുന്നതുമൂലം ഉണ്ടണ്ടാകുന്ന ഊര്‍ജനഷ്ടം കൊണ്ടണ്ടുള്ള തളര്‍ച്ചകാരണം ഇവര്‍ക്ക് ദീര്‍ഘനേരം വായിക്കാന്‍ കഴിയുകയില്ല. നോക്കി വായിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ പലതാണ്. മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗം വരുമ്പോള്‍ വായനയുടെ വേഗം വേണ്ടണ്ടുംവിധം കുറയ്ക്കാം. കണ്ണുപിന്നോട്ടു പായിക്കാം. വളരെ എളുപ്പമുള്ള ഭാഗങ്ങളാകുമ്പോള്‍ വേഗം കടന്നുപോകാം. എല്ലാ അക്ഷരങ്ങളും വായ്‌കൊണ്ടണ്ട് ഉറക്കെ വായിച്ചുകഴിയുന്നതുവരെ കാത്തുനിന്ന് നേരം പാഴാക്കേണ്ടണ്ടതില്ല.
ഇടയ്ക്കിടെ വായന നിര്‍ത്തി അതുവരെ വായിച്ച കാര്യങ്ങള്‍ മനസില്‍ പതിഞ്ഞെന്ന് ഉറപ്പുവരുത്തണം. സംശയമുള്ള ഭാഗം വീണ്ടണ്ടും വായിക്കാന്‍ ഒരിക്കല്‍ പിന്നിട്ട വരികളിലേക്ക് മടങ്ങിച്ചെല്ലാം. ഇത്രയൊക്കെ പറഞ്ഞാലും ഉച്ചാരണം ശുദ്ധമാക്കാന്‍, കാവ്യഭാഗങ്ങള്‍ ആസ്വദിക്കാന്‍ ചിലത് ഉറക്കെ വായിക്കുകതന്നെ വേണം.
ശാസ്ത്രീയമായ വായനക്ക് പല രീതികളുണ്ടണ്ട്. അവയിലൊന്നാണ് 4ഞ സമ്പ്രദായം. ഞലമറ, ഞലരമഹഹ, ഞലളഹലര േ മിറ ഞല്ശലം
ഞലമറ ഒഴുക്കനായി വായിക്കാതെ പുസ്തകത്തിലെ ഓരോ പോയിന്റും ശ്രദ്ധയോടെ മനസിലാക്കി ചോദ്യം ചെയ്യേണ്ടണ്ടവ ചോദ്യം ചെയ്ത് ഉത്തരം കണ്ടെണ്ടത്തി ആശയം ബോധ്യപ്പെട്ട് വരികളിലൂടെ കടന്നുപോകുന്നതിനെയാണ് ഞലമറ എന്നതുകൊണ്ടണ്ട് ഉദ്ദേശിക്കുന്നത്.
ഞലരമഹഹ ഒരു ഖണ്ഡികയോ പാഠഭാഗമോ വായിച്ച് കഴിഞ്ഞാല്‍ പുസ്തകമടച്ച് വായിച്ച കാര്യം കൃത്യതയോടെ ഓര്‍ക്കാന്‍ ശ്രമിക്കുക. ഫോര്‍മുലയും നിര്‍വചനവും ശാസ്ത്രീയ നിയമവും ഓര്‍മയില്‍ നിന്ന് എഴുതാന്‍ കഴിയണം. ആശയം ചോര്‍ന്നുപോയെന്ന് തോന്നിയാല്‍ വീണ്ടണ്ടും വായിച്ച് ആശയം മനസിലാക്കുക. ആവശ്യമെങ്കില്‍ നോട്ട് കുറിച്ച് വയ്ക്കുകയുമാകാം.
ഞലളഹലര േപുതുതായി പഠിച്ച കാര്യങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് സമയം കിട്ടുമ്പോള്‍ ആഴത്തില്‍ ചിന്തിച്ച് പഴയ അറിവുകളുമായി കോര്‍ത്തിണക്കി മനസില്‍ ബലമായി ഉറപ്പിക്കുക. പഠനത്തെ പോഷിപ്പിക്കാനും പുതിയ അറിവ് ആവശ്യാനുസരണം പ്രയോഗിക്കാനും ഇതുവഴി നല്‍കും.
ഞല്ശലം മുന്‍പു വായിച്ച പുസ്തകമോ, സ്വയം തയാറാക്കിയ കുറിപ്പുകളോ വല്ലപ്പോഴുമൊക്കെ നോക്കുന്നത് മറന്നുപോയ കാര്യങ്ങളെ മനസിലാക്കി കൊണ്ടണ്ടുവന്ന് പഠനത്തെ അരക്കിട്ടുറപ്പിക്കും.
ഓര്‍മ കൂട്ടാന്‍ ടെക്‌നിക്കുകള്‍
ഇന്നലെ പഠിച്ചതെല്ലാം ഇന്ന് മറന്നുപോയെന്നു പറയുന്നവരുണ്ടണ്ട്. ആശയങ്ങള്‍ ഗ്രഹിച്ച് മനസില്‍ അരിക്കിട്ടുറപ്പിക്കാത്തതുകൊണ്ടണ്ടാണ് ഇത് സംഭവിക്കുന്നത്. പഠിക്കുന്നതെന്നും അര്‍ഥപൂര്‍ണമായി മനസിലുറപ്പിക്കാന്‍ ശ്രമിക്കണം. (നന്നായി ഓര്‍മിക്കുവാന്‍ പ്രാസമോ മറ്റോ സ്വീകരിക്കുന്നതും നല്ലതാണ്). സ്മാരകസൂത്രങ്ങള്‍ അഥവാ ാലാീിശര െവഴിയും ഇതു സാധിക്കും. ഉദാഹരണത്തിന് ഢശയഴ്യീൃ എന്ന സൂത്രംകൊണ്ടണ്ട് സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങളെ അവയുടെ തരംഗദൈര്‍ഘ്യത്തിന്റെ ക്രമത്തില്‍ ഓര്‍മവയ്ക്കാന്‍ നമുക്ക് കഴിയുന്നു. ഇത്തരം സൂത്രങ്ങള്‍ തന്നെ ഉണ്ടണ്ടാക്കാം. അല്‍പ്പം പ്രാസവും താളവുമൊക്കെ ഉണ്ടെണ്ടങ്കില്‍ ഓര്‍മിക്കാന്‍ എളുപ്പമാകും.
ഒരുകാര്യം വായിച്ചാലുടന്‍ നമുക്ക് ഓര്‍മയുണ്ടണ്ടാകും. ഹ്രസ്വകാല ഓര്‍മയെ ദീര്‍ഘകാല ഓര്‍മയായി പരിവര്‍ത്തനം ചെയ്യുന്നതാണ് പഠനത്തിലെ വെല്ലുവിളി. അതിന് ഇത്തരം സൂത്രങ്ങളടക്കം പല മാര്‍ഗങ്ങളുണ്ടണ്ട്.
1.അതീവ ഏകാഗ്രതയോടുകൂടി
പഠിക്കുക.
2.പഠിച്ചതു യുക്തിപൂര്‍വം
മനസില്‍ പതിപ്പിക്കുക.
3.മൊത്തം പാഠഭാഗം ഓടിച്ചു നോക്കിയിട്ട് ചെറുഘടകങ്ങളിലേക്ക് നീങ്ങുക. ആദ്യം പാഠപുസ്തകം മുഴുവന്‍ മറിച്ചു നോക്കുക. പിന്നീട് അധ്യായങ്ങള്‍, തുടര്‍ന്ന് ആദ്യത്തെ അധ്യായം, എന്നിട്ട് അതിന്റെ തുടക്കം എന്ന മട്ടില്‍ വായിക്കുക. നാം എങ്ങോട്ട് പോകുന്നു എന്ന് അറിഞ്ഞു പഠിക്കുമ്പോള്‍ യുക്തിപൂര്‍വം കാര്യങ്ങള്‍ മനസില്‍ അടുക്കാന്‍ കഴിയും.
4.മുന്നറിവുമായി പുതിയ അറിവ് ബന്ധിപ്പിക്കുക.
5.ഏറെ വിഷമമാണ് പാഠമെന്ന് തോന്നിയാല്‍ അത് പഠിപ്പിച്ച് നോക്കുക. നിങ്ങളുടെ മുന്നില്‍ കുട്ടികള്‍ ഇരിക്കുന്നുവെന്ന് സങ്കല്‍പ്പിച്ച് അവരെ പഠിപ്പിക്കാന്‍ ശ്രമിക്കുക.
6.ആവര്‍ത്തിച്ച് വായിക്കുക.
സ്റ്റാര്‍ട്ടിങ്ങ് ട്രബിളിനെ പരാജയപ്പെടുത്തുക
ടൈംടേബിള്‍ ഉണ്ടണ്ടാക്കി പഠനം തുടങ്ങാന്‍ നല്ല ദിവസം നോക്കേണ്ടണ്ട ആവശ്യമില്ല. ദിവസങ്ങള്‍ നീട്ടിവെക്കുന്നത് അലസന്‍മാരുടെ ശീലമാണ്. ണലഹഹ യലഴൗി ശ െവമഹള റീില എന്ന മൊഴി ഓര്‍ക്കുക. ചില വിഷയങ്ങള്‍ കഠിനമാണെന്ന ധാരണ മൂലമാകാം അറച്ചുനില്‍ക്കുന്നത്. ഒരു വിഷയവും കഠിനമോ ലളിതമോ എന്ന് വിലയിരുത്തേണ്ടണ്ട. എനിക്കിപ്പോള്‍ പഠിക്കാന്‍ മൂഡില്ല എന്ന് പറയുന്നത് ഫാഷനാക്കുന്ന ചിലരുണ്ടണ്ട്. മടിയുടെ മറ്റൊരു മുഖം തന്നെയാണിത്. മൂഡില്ല എന്ന് പറഞ്ഞ് പഠിക്കാന്‍ വിമുഖത കാണിക്കുന്നത് നിരുത്തരവാദിത്വമാണ്. വളരെയേറെ പഠിക്കാനുള്ള വിഷയമോ, തടിയുള്ള പുസ്തകമോ കണ്ടണ്ടു ഭയപ്പെടുന്നവരുണ്ടണ്ട്. അതൊക്കെ ഒന്നായി കണ്ടണ്ടു പേടിക്കാതിരിക്കുക. വിഷയത്തെ മുഴുവന്‍ ഒന്നിച്ചു നോക്കാതെ അതിനെ പലതായി വിഭജിക്കുന്ന അധ്യായങ്ങളെ ഓരോന്നായി ശ്രദ്ധിക്കുക.
പഠിക്കാന്‍ കഴിയുന്നത്ര ഒതുക്കമുള്ള സ്ഥലം കണ്ടെണ്ടത്തുക. മേശപ്പുറം ചിട്ടയായി വയ്ക്കുക, ടെക്സ്റ്റ് ബുക്കുകള്‍, നോട്ട് ബുക്കുകള്‍, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, റഫറന്‍സ് പുസ്തകങ്ങള്‍ മുതലായവയ്ക്ക് ഓരോ സ്ഥാനം നിശ്ചയിച്ച് അടുക്കിവയ്ക്കുക, നിത്യവും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് മേശപ്പുറം വൃത്തിയാക്കി സാധനങ്ങള്‍ അടുക്കുക, എന്നിവ പഠനത്തോടനുബന്ധിച്ച് അനാവശ്യമായി സമയം പാഴാക്കുന്നത് ലാഭിക്കാന്‍ സഹായിക്കും.
ആഴ്ചയില്‍ ഒരിക്കല്‍ മേശയും പുസ്തകങ്ങളുമെല്ലാം സമഗ്രമായി ശുചിയാക്കി ക്രമപ്പെടുത്തിവെയ്ക്കുക. ഇടയ്ക്ക് മുന്‍ ചോദ്യകടലാസ്സുകളിലെ ചോദ്യങ്ങള്‍ പരീക്ഷാഹാളിലെ അന്തരീക്ഷം സങ്കല്‍പിച്ച് ഉത്തരങ്ങള്‍ സമയബന്ധിതമായി എഴുതി നോക്കുക.
പഠിക്കുമ്പോള്‍ ആകാശത്തോളം സ്വപ്നം കാണുക. കുന്നോളം സ്വന്തമാക്കാം. സ്വപ്നങ്ങളെ ലക്ഷ്യങ്ങളാക്കുക, അങ്ങനെയെങ്കില്‍ ലക്ഷ്യങ്ങള്‍ വിജയമായി മാറും.
(ലേഖകന്‍ കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം
പ്രൊഫഫസറാണ്.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."