അഞ്ചു വയസുകാരി ചികിത്സാ സഹായം തേടുന്നു
തുറവൂര്‍: ജന്മനാ ചെവിക്ക് വൈകല്യമുള്ള അഞ്ചു വയസുകാരി ചികിത്സാ സഹായം തേടുന്നു. കുത്തിയതോട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ തുറവൂര്‍ നായില്ലത്ത് കോളനിയില്‍ അഷറഫ് - തസ്‌നി ദമ്പതികളുടെ മകള്‍ സനോ ഫാത്തിമയാണ് സുമനസുകളുടെ സഹായം തേടുന്നത്.
കുട്ടിയുടെ വലതു ചെവിക്ക് സുഷിരമില്ല. ഇടതു ചെവിക്ക് മാത്രമേ കേള്‍വിയുള്ളു. ചെവിയുടെ വലതുഭാഗത്തെ ഞരമ്പു പ്രവര്‍ത്തിക്കുന്നില്ല. ജനിച്ചപ്പോള്‍ തന്നെ ചെവിയുടെ വലതുഭാഗത്ത് വൈകല്യമുണ്ടായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ചെവിക്ക് സുഷിരമില്ലെന്ന് അറിയാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ കേള്‍വി ശക്തി ലഭിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടാതെ ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ കുട്ടിക്ക് മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുമെന്നും അവര്‍ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കായി പന്ത്രണ്ട് ലക്ഷത്തോളം രൂപ ചിലവ് വരും.
പീലിംഗ് ഷെഡ് ജീവനക്കാരനായ അഷ്‌റഫിന്റെ തുഛമായ വരുമാനം നിത്യ ചെലവുകള്‍ക്കുപോലും തികയുന്നില്ല. ശസ്ത്രക്രിയയ്ക്കായി നാട്ടുകാര്‍ ചികിത്സാ സഹായ നിധി രൂപീകരിച്ച് കുത്തിയതോട് എസ്.ബി.റ്റി ശാഖയില്‍ 67201603312 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. എസ്.ബി.റ്റി.ആര്‍.എസ് 0000 38 ആണ് ഐ.എഫ്.സി. കോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."