നവോത്ഥാന യാത്രക്ക് തുടക്കമായി
ചേര്‍ത്തല: ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന നവോഥാന യാത്ര ചേര്‍ത്തലയില്‍ നിന്നും പര്യടനം ആരംഭിച്ചു. കന്നട സാഹിത്യകാരി ചേതന തീര്‍ഥഹള്ളി ഉദ്ഘാടനം ചെയ്തു.
മാറിടം മറയ്ക്കുന്നതില്‍ നികുതി നലക്ണമെന്നതില്‍ പ്രതിഷേധിച്ച് സ്വന്തം മാറിടം മുറിച്ചുമാറ്റി ധീരരക്തസാക്ഷിത്വം വരിച്ച ചേര്‍ത്തല സ്വദേശിനി നങ്ങേലിയുടെ സ്മരണയ്ക്കായി സര്‍ക്കാര്‍ സ്മാരകം നിര്‍മക്കണമെന്ന് ചേതന തീര്‍ഥഹള്ളി പറഞ്ഞു.
പ്രഫ.ആര്‍.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി.വി.ജോസഫ്, ബി.കൃഷ്ണകുമാര്‍, എന്‍.ആര്‍.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
ജാഥ ചൊവ്വാഴ്ച കോടംതുരുത്ത് മേഖലയിലും എട്ടിന് കൂറ്റുവേലിയിലും ഒന്‍പതിന് കലവൂരിലും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും.
കൈനകരിയില്‍ പത്തിനും പുറക്കാട് 11നും മാന്നാനത്ത് 12നും തഴക്കരയില്‍ 13നും 14ന് ചെങ്ങന്നൂരും 15ന് കായംകുളത്തുമെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."