HOME
DETAILS

പാകിസ്താനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്

  
backup
January 14 2018 | 05:01 AM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%aa

ഡുനെഡിന്‍: പാകിസ്താനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. മൂന്നാം ഏകദിനത്തില്‍ 183 റണ്‍സിന്റെ വമ്പന്‍ വിജയവുമായി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിനാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന്റെ പോരാട്ടം 257 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പാകിസ്താന് സാധിച്ചു. എന്നാല്‍ വിജയം തേടിയിറങ്ങിയ പാക് നിര അതി ദനയനീയമായി വെറും 74 റണ്‍സില്‍ കൂടാരം കയറി. അവരുടെ ചെറുത്ത് നില്‍പ്പ് 27.2 ഓവര്‍ മാത്രമാണ് നീണ്ടത്. അഞ്ച് വിക്കറ്റുകള്‍ പിഴുത് മാരകമായി പന്തെറിഞ്ഞ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ ഉജ്ജ്വല ബൗളിങാണ് പാക് നിരയെ പിച്ചിച്ചീന്തിയത്.
28 പന്തുകള്‍ നേരിട്ട് 14 റണ്‍സെടുത്ത് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമദ് പുറത്താകാതെ നിന്നു. പത്താമനായി ക്രീസിലെത്തിയ റുമ്മന്‍ റയീസാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. താരം 16 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ പാകിസ്താന്‍ 16 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി പരമ ദയനീയ സ്ഥിതിയിലായിരുന്നു. 7.2 ഓവറില്‍ ഒരു മെയ്ഡനടക്കം 17 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബോള്‍ട്ടിന്റെ മികച്ച പ്രകടനം. കോളിന്‍ മണ്‍റോ, ഫെര്‍ഗുസന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ തുടക്കത്തില്‍ കിവികള്‍ ശക്തമായി കുതിച്ചു. എന്നാല്‍ മധ്യനിരയും വാലറ്റവും തകര്‍ന്നത് കൂറ്റന്‍ സ്‌കോര്‍ നേടാനുള്ള അവസരം അവര്‍ക്ക് നഷ്ടപ്പെടുത്തി. ഒരു ഘട്ടത്തില്‍ നാലിന് 209 എന്ന നിലയിലായിരുന്ന അവര്‍ അവസാന ആറ് വിക്കറ്റുകള്‍ ക്ഷണത്തില്‍ പാക് നിരയ്ക്ക് അടിയറവ് വച്ച് 257 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.
രണ്ടാം സ്‌പെല്ലിനെത്തി മൂന്ന് വിക്കറ്റുകള്‍ പിഴുത ഹസന്‍ അലിയുടെ നിര്‍ണായക പ്രകടനമാണ് കിവികള്‍ക്ക് വിനയായി മാറിയത്. കെയ്ന്‍ വില്ല്യംസന്‍ (73) ടോപ് സ്‌കോററായി. റോസ് ടെയ്‌ലര്‍ (52), ഗുപ്റ്റില്‍ (45), ലാതം (35) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. ബോള്‍ട്ടാണ് കളിയിലെ താരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago