മകന്റെ ക്രൂര മര്‍ദ്ദനത്തില്‍ പിതാവ് മരിച്ചു; പ്രതി പിടിയില്‍
കോട്ടയം: വീടിന്റെ വരാന്തയില്‍ ഗൃഹനാഥന് മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ മകന് അറസ്റ്റില്‍. കോട്ടയം കലക്ടറേറ്റിനു സമീപം നേതാജി റോഡില്‍ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാജപ്പ(65)നെ കൊന്ന കേസില്‍ മകന് കമ്മല്‍ വിനോദ് എന്ന് വിളിക്കുന്ന വിനോദ് (38) ആണ് പൊലിസ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ വീടിന്റെ വരാന്തയില്‍ രാജപ്പനെ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഞായറാഴ്ച അര്‍ധരാത്രിയില്‍ രാജപ്പനും മദ്യപിച്ച് വന്ന വിനോദും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഇതിനെ തുടര്‍ന്ന് വിനോദ് വീട്ടില്‍ നിന്ന് ഇറങ്ങിപോയി. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞ് തിരിച്ച് വന്ന വിനോദ് പിതാവുമായി വീണ്ടും വഴക്കുണ്ടാക്കുകയും രാജപ്പനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി വരാന്തയില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രിയില്‍ വീണ്ടും തടിക്കഷണവുമായി എത്തി രാജനെ വിനോദ് വീണ്ടും മര്‍ദ്ദിച്ചു. ഇതിനുശേഷം ഇന്നലെ രാവിലെ അച്ഛന്റെ മരണം സ്വാഭാവിക മരണമാക്കി മാറ്റുവാന്‍ മരണവിവരം എല്ലാവരോടും പറയുകയായിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ മര്‍ദനമേറ്റതെന്ന് കരുതുന്ന പാടുകളുള്ളതായി കണ്ടെത്തിയതോടെ പൊലിസ് മരണത്തില്‍ ദുരൂഹത ചൂണ്ടികാട്ടി.
വിനോദ് സ്ഥിരമായി മാതാപിതാക്കളെ മര്‍ദിച്ചിരുന്നതായി നാട്ടുകാരുടെ മൊഴികൂടി വന്നതോടെ ഇയാളെ പൊലിസ് കൂടുതല്‍ ചോദ്യം ചെയ്തു. ഇതിനിടയില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ നെഞ്ചിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പൊലിസ് പറഞ്ഞു. ജില്ലാ പൊലിസ് മേധാവി എന്‍.രാമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി ഗിരീഷ് പി .സാരഥി, ഇസ്റ്റ് സി.ഐ അനീഷ് വി. കോര, എസ്.ഐ യു. ശ്രീജിത്ത്, ഷാഡോ പൊലീസുകാരായ ബിജുമോന് നായര്‍, അജിത്ത്, ഷിബുകുട്ടന്‍, ഐ. സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."