ജനജീവിതത്തെ വിഴുങ്ങാന്‍ മദ്യലോബിയെ അനുവദിക്കില്ല - ഡി.സി.സി. പ്രസിഡന്റ്
പാലാ : ജനജീവിതത്തിന് തടസ്സം സൃഷ്ടിച്ച് നാട്ടില്‍ യഥേഷ്ടം മദ്യം ഒഴുക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് . സുപ്രിം കോടതി വിധിപ്രകാരം പൂട്ടുന്ന ഹൈവേ ഷാപ്പുകള്‍ക്ക് പകരം ഗ്രാമങ്ങളില്‍ ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് ഔട്ട്‌ലറ്റുകള്‍ തുറക്കുന്നത് കോണ്‍ഗ്രസ് എന്തുവിലകൊടുത്തും തടയുമെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രഖ്യാപിച്ചു.
ഇടമറ്റത്ത് ബിവറേജ് ഔട്ട്‌ലറ്റിനെതിരേ കോണ്‍ഗ്രസ് മീനച്ചില്‍ മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചാരണജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മീനച്ചില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു കുന്നുംപുറം അധ്യക്ഷനായിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് ഏ.കെ ചന്ദ്രമോഹന്‍, ആര്‍. സജീവ്, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, പി.ജെ ജോണി, പ്രൊഫ. സതീശ് ചൊള്ളാനി, ഷിന്റോ ഓടയ്ക്കല്‍, രാജു കൊക്കപ്പുഴ, പ്രദീപ് ചീരങ്കാവില്‍, ബിന്ദു ശ്യാം, സുകുവാഴമറ്റം, ടോമി കളപ്പുര, മാത്തുക്കുട്ടി ഓടയ്ക്കല്‍, ശ്യാം നടുവിലേടത്ത്, ബിജോയ് ഇടേട്ട്, തോമസ് വരകില്‍, ഗോപാലകൃഷ്ണന്‍ കാരമുള്ളില്‍, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, അജി കാരമയില്‍, ഒ.എ തോമസ്, തങ്കച്ചന്‍ ഓടയ്ക്കല്‍, ബിജു കുന്നത്തേട്ട്, വിനോദ് പൊങ്ങമ്പാറ, രാധാകൃഷ്ണന്‍ ചാവടി, രാജേഷ് മാനാംതടം, ജോഷി നെല്ലിക്കുന്നേല്‍, എബ്രഹാം വരകില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."