കേരളാ കോണ്‍ഗ്രസ് (എം) ഹൈറേഞ്ച് സംരക്ഷണ ഉപവാസം കട്ടപ്പനയില്‍
തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മലയോര പ്രദേശങ്ങളെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ മനസാക്ഷി ഉണര്‍ത്താന്‍ കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 17 ന് വൈകിട്ട് 5 മണി മുതല്‍ കട്ടപ്പനയില്‍ 24 മണിക്കൂര്‍ ഉപവാസവും 18 ന് വമ്പിച്ച കര്‍ഷക കൂട്ടായ്മയും നടത്തുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്ബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്തിമ വിജ്ഞാപനം ഇറക്കി ഹൈറേഞ്ചിനെ രക്ഷിക്കുക എന്നതാണ് ഉപവാസ സമരത്തിന്റെ മുദ്രാവാക്യം. ഉപവാസ സമരം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയും സമാപന സമ്മേളനം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഇളവ് നല്‍കി അന്തിമ വിജ്ഞാപനം പുറപ്പെടുവക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 4 ആണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരന്റെ കാലത്ത് സര്‍വകക്ഷി സമ്മേളന തീരുമാന പ്രകാരം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനാവശ്യമായ മാപ്പും റിപ്പോര്‍ട്ടും കേന്ദ്രത്തിന് സമര്‍പ്പിച്ചതാണ്എന്നാല്‍ ഇന്നത്തെ നിലയില്‍ മാര്‍ച്ചി നാലിനകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
മുഖ്യമന്ത്രി പലതവണ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചെങ്കിലും ഈ വിഷയം പരാമര്‍ശിക്കാന്‍ പോലും തയ്യാറാകാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. കെ.ഐ. ആന്റണി, രാരിച്ചന്‍ നീറണാകുന്നേല്‍, അഡ്വ.ജോസഫ് ജോണ്‍, അഡ്വ.ജോസി ജേക്കബ്ബ്, റെജി കുന്നംങ്കോട്ട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."