ഓര്‍മയുടെ ആല്‍ബത്തില്‍ നിത്യഹരിതമായി പ്രിയനേതാവ്
ശ്രീകണ്ഠപുരം: നാലര പതിറ്റാണ്ടോളം പഴക്കമുള്ള ബന്ധത്തിന്റെ സൗഹൃദ ശേഷിപ്പായി ഇ അഹമ്മദിന്റെ ചിത്രങ്ങള്‍ ആല്‍ബമാക്കി സൂക്ഷിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ് ഇരിക്കൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ സലാഹുദ്ദിന്‍.
ഇ അഹമ്മദുമായി 1972 മുതല്‍ സൗഹൃദമുള്ള ഇദ്ദേഹം തന്റെ പ്രിയപ്പെട്ട നേതാവ് കേന്ദ്ര മന്ത്രിയായപ്പോള്‍ മുതലുള്ള ഓരോ മുഹൂര്‍ത്തവും പത്ര താളുകളില്‍ നിന്ന് മുറിച്ചെടുത്ത് ആല്‍ബമാക്കി സൂക്ഷിച്ചിട്ടുണ്ട്. അഹമ്മദിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും എന്നും പരസ്പരം വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന ബന്ധത്തിനിടയില്‍ അഞ്ചു വര്‍ഷം മുന്‍പാണ് ഈ ആല്‍ബങ്ങള്‍ സലാഹുദ്ദീന്‍ നിര്‍മിച്ചത്.
2007ല്‍ ശ്രീകണ്ഠപുരം സല്‍സബില്‍ സ്‌കൂളില്‍ വാര്‍ഷികാഘോഷ ഉദ്ഘാടനത്തിന് ഇ അഹമ്മദ് വന്നപ്പോള്‍ അന്ന് പഞ്ചായത്തംഗമായിരുന്നു സലാഹുദ്ദീന്‍. ഒന്നിച്ച് വേദിയിലിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഫോട്ടോ മുതല്‍ ബിഹാറിലെ മുസ്‌ലിം ലീഗ് സമ്മേളനം, ആന്ധ്രപ്രദേശില്‍ നടന്ന മുസ്‌ലിം ലീഗ് കൗണ്‍സില്‍ സംഗമം, ന്യൂഡല്‍ഹിയില്‍ സോണിയാ ഗാന്ധിക്കൊപ്പമുള്ള ഇഫ്താര്‍ വിരുന്ന്, ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ, ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് തുടങ്ങിയവര്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴുള്ള ചടങ്ങുകളുടെയും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുന്ന ഫോട്ടോകളും ആല്‍ബത്തിലുണ്ട്.
കോഴിക്കോട്ട് നിന്നാണ് ഇതു തയാറാക്കിയത്. കണ്ണൂരിലെത്തിയപ്പോള്‍ ഒരു കോപ്പി അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തിരുന്നു.
അഹമ്മദ് കേന്ദ്ര മന്ത്രിയായിരുന്ന കാലത്തും സലാഹുദ്ദീന്‍ കാണാന്‍ പോകുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നു സലാഹുദ്ദീന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."