ചിത്രയാത്ര ഇന്ന് പിലാത്തറയില്‍
പിലാത്തറ: കാന്‍സറിനെ അറിയുക, കാന്‍സറിനെ അകറ്റുക എന്ന മുദ്രാവാക്യവുമായി ചിത്രകാരന്‍ എബി എന്‍ ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ആര്‍ട്ട് ക്വാന്‍ കെയര്‍' ചിത്രയാത്രയ്ക്ക് ഇന്ന് പിലാത്തറയില്‍ സ്വീകരണം നല്‍കും. പിലാത്തറ സെന്റ് ജോസഫ്‌സ് കോളജില്‍ രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത ഉദ്ഘാടനം ചെയ്യും. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡി.കെ പൈ ക്ലാസെടുക്കും. 2.30ന് കാന്‍സര്‍ അതിജീവിച്ചവരുടെ കൂട്ടായ്മ. ജനജാഗരണം, വീഡിയോ, ചിത്രപ്രദര്‍ശനങ്ങള്‍, സാന്ത്വന സംഗീത സന്ധ്യ എന്നിവ നടക്കും. 4.30ന് പിലാത്തറ ബസ്സ്റ്റാന്‍ഡില്‍ സമാപന സമ്മേളനം ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സേവകന്‍ മുഹമ്മദ് റിയാസിനെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാവതി, ടി.വി ഉണ്ണികൃഷ്ണന്‍, ടി.എസ് വിശ്വനാഥന്‍, ടി രാജീവന്‍, രാജേഷ് കടന്നപ്പള്ളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."