HOME
DETAILS
MAL
നല്‍കാത്ത കണക്ഷന് വൈദ്യുതി വകുപ്പിന്റെ ബില്ല്
backup
February 07 2017 | 06:02 AM
തലശ്ശേരി: വടക്കുമ്പാട് ഹൈസ്കൂളിനു സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കണക്ഷന് നല്‍കാത്ത വീടിന് വൈദ്യുതി വകുപ്പിന്റെ ബില്ല്. 451 രൂപയുടെ ബില്ലാണ് ബില്‍ നമ്പര്‍ 667717020192 വീട്ടുടമ പൊന്നങ്ങാരത്ത് അഖിലേഷിന് കിട്ടിയത്.
വീടിന്റെ നിര്‍മാണത്തിന് ഉപയോഗിക്കാനായി കെ.എസ്.ഇ.ബി ധര്‍മടം സെക്ഷനില്‍ പണമടച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. ബില്ലിലെ കണ്‍സ്യൂമര്‍ നമ്പര്‍ 1166779011925 എന്നാണുള്ളത്. ജനുവരി 30ന് അധികൃതര്‍ ലൈനും വലിച്ചു. എന്നാല്‍ ഇതുവരെയും വൈദ്യുതി കണക്ഷന് മാത്രം കിട്ടിയിട്ടില്ല.
കണക്ഷനു പകരം ഉടമക്ക് കിട്ടിയത് ഉപയോഗിക്കാത്ത വൈദ്യുതിയുടെ ബില്ലാണ്. ബില്‍തുക അടച്ചില്ലെങ്കില്‍ ഈ മാസം 13ന് കണക്ഷന് വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കിട്ടാത്ത കണക്ഷന് എങ്ങിനെ വിച്ഛേദിക്കുമെന്ന് കാത്തിരുന്നു കാണാം എന്ന് അഖിലേഷ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."