HOME
DETAILS

സര്‍ക്കാര്‍ ഭൂമി വിട്ടുകിട്ടാനുള്ള തീരുമാനം: മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം

  
backup
February 07 2017 | 06:02 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-2

കണ്ണൂര്‍: സര്‍ക്കാര്‍ തിരിച്ചെടുത്ത പട്ടയ ഭൂമി വിട്ടു കിട്ടാനുള്ള പരാതി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ വലംതോട്ടം സ്വദേശി ചെല്ലാര്യം പൊക്കന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.നിവേദനം തീര്‍പ്പാക്കുന്നതുവരെ ഈ ഭൂമി വീണ്ടും പതിച്ചു നല്‍കാനുള്ള നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചിട്ടുമുണ്ട്.1975ല്‍ പൊക്കന്റെ 90 സെന്റ് ഭൂമിയ്ക്ക് പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ 45 സെന്റ് മറുപാട്ടമാണെന്നു പരാതി വന്നതോടെ 1992 ല്‍ ഭൂമി തിരിച്ചെടുത്ത് 45 സെന്റ് സ്ഥലത്തിനു മാത്രം പട്ടയം നല്‍കി.
ബാക്കി ഭൂമി പിന്നീട് അനുവദിച്ചു തരാമെന്ന് സര്‍ക്കാര്‍ ഉറപ്പും നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. 2004 ല്‍ പൊക്കന്‍ മരിച്ചു. പൊക്കനില്‍ നിന്ന് തിരിച്ചെടുത്ത 45 സെന്റ് ഭൂമി വീണ്ടും പതിച്ചു നല്‍കാന്‍ 2013 ല്‍ കളക്ടര്‍ അപേക്ഷ ക്ഷണിച്ചു. ഇതിനെ ചോദ്യം ചെയ്താണ് പൊക്കന്റെ ഭാര്യ ഹൈക്കോടതിയിലെത്തിയത്.
45 സെന്റ് ഭൂമി നേരത്തെ നല്‍കിയതിനാല്‍ പൊക്കന്റെ ഭാര്യയ്ക്ക് കൂടുതല്‍ സ്ഥലം വേണമെന്നു പറയാനാവില്ലെന്ന് ഹര്‍ജിയില്‍ ജില്ലാ കളക്ടര്‍ മറുപടി നല്‍കി. സര്‍ക്കാര്‍ തിരിച്ചെടുത്ത 45 സെന്റ് ഭൂമിക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ 380 പേരാണ് അപേക്ഷ നല്‍കിയതെന്നും ഇതില്‍ 140 പേര്‍ കണ്ണൂര്‍ താലൂക്കിലുള്ളവരാണെന്നും കളക്ടര്‍ വ്യക്തമാക്കി.
ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതു തടയാനാണ് ഹര്‍ജിയെന്നും കളക്ടര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളി.
തിരിച്ചെടുത്ത 45 സെന്റ് ഭൂമിക്ക് അവകാശം ഉന്നയിച്ച് പൊക്കന്റെ ഭാര്യ നല്‍കിയ നിവേദനം മൂന്നു മാസത്തിനുള്ളില്‍ കളക്ടര്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹരജിക്കാരിക്ക് ഭൂമി ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ പട്ടയം നല്‍കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago