HOME
DETAILS
MAL
ലൗ ജിഹാദ് ആരോപിച്ച് യു.പിയില്‍ യുവാവിനും യുവതിക്കും മര്‍ദ്ദനം
backup
January 14 2018 | 10:01 AM
ലക്നോ: ലൗ ജിഹാദ് ആരോപിച്ച് യുവാവിനും യുവതിക്കും യു.പിയില്‍ വി.എച്ച്.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പൊലിസ് നോക്കി നില്‍ക്കെയാണ് വി.എച്ച്.പി പ്രവര്‍ത്തകര്‍ ദമ്പതികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടത്. പഞ്ചാബില്‍ നിന്നുള്ളവരാണ് മര്‍ദ്ദനത്തിനിരയായത്.
വിവാഹിതരാവാന്‍ വേണ്ടിയാണ് ഇവര്‍ തെഹ്സില്‍ കോടതിയിലെത്തിയത്. വിവരമറിഞ്ഞ വി.എച്ച്.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇരുവരേയും മര്‍ദ്ദിക്കുകയും പൊലിസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. പൊലിസിനു മുന്നില്‍ വെച്ചും ഇവര്‍ അക്രമം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."