പുരുഷുവിന്റെ കുടുംബത്തിന് ഇനി തലചായ്ക്കാം; സഹപ്രവര്‍ത്തകരുടെ സ്നേഹത്തണലില്‍
കൂത്തുപറമ്പ്:അകാലത്തില്‍ മരണപ്പെട്ട വള്ള്യായിയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് പുരുഷുവിന്റെ കുടുംബത്തിന് ഇനി സഹപ്രവര്‍ത്തകരുടെ സ്നേഹ തണലില്‍ തല ചായ്ക്കാം.
വള്ള്യായി കോണ്‍ഗ്രസ് കമ്മിറ്റി പുരുഷുവിന്റെ കുടുംബത്തിനായി നിര്‍മിച്ചു നല്കിയ സ്നേഹ വീടിന്റെ താക്കോല്‍ദാനം ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി നിര്‍വഹിച്ചു. പുതിയ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കോണ്‍ഗ്രസ് മൊകേരി മണ്ഡലം കമ്മിറ്റി അംഗവും വള്ളായി ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന പുരുഷു രോഗബാധിതനായി അകാലത്തില്‍ മരിച്ചത്. ഇതോടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതം പ്രതിസന്ധിയിലായതോടെയാണ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് പുരുഷുവിന്റെ വീടു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ വി.വി രാജേഷ് അധ്യക്ഷനായി. വി സുരേന്ദ്രന്, കെ പ്രഭാകരന്, ഹരിദാസ് മൊകേരി, കെ.പി സാജു, പി.കെ സതീശന്, സി.ജി തങ്കച്ചന്, പ്രദീപ് വട്ടിപ്രം, രാജീവ് പാനുണ്ട, രാജന് പുതുശ്ശേരി, പി ഗോവിന്ദന്, കെ കൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."