പി.എച്ച്.സികളില്‍ ഘട്ടംഘട്ടമായി ലാബ് സൗകര്യം: മന്ത്രി ശൈലജ
കണ്ണൂര്‍: ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഘട്ടംഘട്ടമായി ലാബ് സംവിധാനം ഏര്‍പ്പെടുത്തുമെന്നു മന്ത്രി കെ.കെ ശൈലജ. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ദ്രം മിഷന് 16ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി എല്ലാ പി.എച്ച്.സികളും കേന്ദ്രീകരിച്ച് ആരോഗ്യഅസംബ്ലി ചേരും. നിലവില്‍ അപൂര്‍വം ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണു ലാബ് സൗകര്യമുള്ളത്. പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റണമെന്നാണ് ആര്‍ദ്രം മിഷന് ലക്ഷ്യമിടുന്നത്. ഇവിടെ കുറഞ്ഞതു രണ്ടു ഡോക്ടര്‍മാര്‍ ഉണ്ടാകണമെന്നാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തെരഞ്ഞെടുത്ത 173 പി.എച്ച്.സികളിലേക്കുള്ള ഡോക്ടര്‍മാര്‍ക്ക് ഉടന്‍ പരിശീലനം തുടങ്ങും. ഈവര്‍ഷം തന്നെ ഇവരെ പി.എച്ച്.സികളില്‍ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."