നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് നാളെ തുടക്കമാവും
കാസര്‍കോട്: ജാതിമത ഭേദമന്യേ ജനങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്ന നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പയുടെ പേരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉറൂസിന് നാളെ തുടക്കമാകുമെന്ന് ഉറൂസ് കമ്മിറ്റി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ഒമ്പതിന് മഖാം പരിസരത്ത് ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ഹാജി ബി.എം.കുഞ്ഞാമു തൈവളപ്പ് പതാക ഉയര്‍ത്തും.
രാത്രി ഒമ്പതിന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ.കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജുമാ മസ്ജിജി കമ്മിറ്റി പ്രസിഡന്റ് ഹാജി പുന അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷനാകും. ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും. 11 നു സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട് മുഖ്യാതിഥിയായിരിക്കും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള ഓരോ ദിവസങ്ങളില്‍ സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല, അല്‍ ഹാജ് അസയിദ് അതാവുള്ള തങ്ങള്‍ എം.എ. ഉദ്യവരം, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ, നജ്മുമുദ്ദീന്‍തങ്ങള്‍ ഹൈദ്രോസി അല്‍അമാനി അല്‍ ഖാദിരി മലപ്പുറം, ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മാഹിന്‍ മന്നാനി, ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, അന്‍വര്‍ മൊയ്തീന്‍ ഹുദവി, അഹമദ് കബീര്‍ ബാഖവി അടിവാട്, ഇബ്രാഹിം ഖലീല്‍ ഹുദവി, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ എന്നിവരുടെ പ്രഭാഷണവുമുണ്ടാകും. അബ്ദുല്‍ മജീദ് ബാഖവി, സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍, ജി.എസ്.അബ്ദുല്‍ റഹ്മാന്‍ മദനി തുടങ്ങിയവര്‍ സംബസിക്കും. 19 ന് രാവിലെ പതിനായിരങ്ങള്‍ക്ക് നെയ്‌ച്ചോര്‍ പൊതി നല്‍കുന്നതോടെ ഉറുസ് സമാപിക്കും. ഉറൂസിന്നായി പത്ത് ലക്ഷത്തോളം പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. സിയാറത്തിനും മതപ്രസംഗം ശ്രവിക്കാനുമായി സ്ത്രീകള്‍ക്ക് പ്രത്യേകസ്ഥലസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സംവിധാനവും നേര്‍ച്ചകള്‍ സ്വീകരിക്കാന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാര ജില്ലകളില്‍ നിന്നും ദക്ഷിണ കുടക് ജില്ലകളികളില്‍ നിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തും. കേരളത്തിന് പുറമേ കര്‍ണാടകയിലെ പ്രമുഖ സാംസ്‌ക്കാരിക രാഷ്ടീയ നേതാക്കളും മന്ത്രിമാരും ഉറുസില്‍ പങ്കെടുക്കും.
വാര്‍ത്തസമ്മേളനത്തില്‍ ഉറുസ് കമ്മിറ്റി പ്രസിഡന്റ് ഹാജി ബി.എം.കുഞ്ഞാമു തൈവളപ്പ്, ജനറല്‍ സെക്രട്ടറി എന്‍ എ.നെല്ലിക്കുന്ന് എം.എല്‍.എ, എന്‍.എ ഹമീദ്, കുഞ്ഞാമു കട്ടപ്പണി, അബ്ദു, ഹാജി പൂന അബ്ദുല്‍ റഹ്മാന്‍, ബി.കെ ഖാദര്‍, ഹനീഫ്, ഷാഫി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."