കേരളത്തിന്റെ ഒറ്റ ഗോളില്‍ 'ഓട് മുംബൈ കണ്ടം വഴി'
മുംബൈ: മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന് 24 മിനുറ്റില്‍ നേടിയ ഒറ്റ ഗോളിന്റെ ബലത്തില്‍ മുംബൈയെ കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചു. തുടര്‍ച്ചയായ രണ്ടാം വിജയമാണ് ബ്ലാസ്റ്റേഴ്സിനിത്. വിജയം കളിക്കാരേക്കാളും ആഘോഷമാക്കിയത് ബ്ലാസ്റ്റേഴ്സ് കാണികളാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത ' OMKV' ക്ക് പുതിയ രൂപമാണ് കാണികള്‍ നല്‍കിയത്. ഓട് മുംബൈ കണ്ടം വഴി എന്നെഴുതിയ ബോര്‍ഡുകള്‍ ഗാലറിയില്‍ കാണികളുടെ കൈകളില്‍ നിന്നുയര്‍ന്നത്.
വിജയത്തില്‍ കുറഞ്ഞതെന്നും പ്രതീക്ഷിക്കാതെയാണ് ഡേവിഡ് ജയിംസിന്റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. 23ാം മിനുറ്റില്‍ ഇയാന്‍ ഹ്യൂ നേടിയ ഗോള്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. മത്സരത്തിന്റെ 23ാം മിനുറ്റില്‍ ലഭിച്ച ഫ്രീകിക്ക് നൊടിയിടയില്‍ കിസിറ്റോ ഹ്യൂമിന് പാസ് നല്കി. അത് ഗോളാക്കി മാറ്റുകയായിരുന്നു ഹ്യൂം. എന്നാല്‍, ഈ ഗോള്‍ മുംബൈ കളിക്കാര്‍ ഓഫ്സൈഡ് ആണെന്ന വാദങ്ങള്‍ നിരത്തിയെങ്കിലും റഫറി അംഗീകരിച്ചില്ല.
പകുതിക്ക് ശേഷം ഇറങ്ങിയ കേരളത്തിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മലയാളത്തിന്റെ സി.കെ വിനീത് രണ്ടാം പകുതിയില്‍ ഇറങ്ങിയെങ്കിലും ഗോള്‍ അവസരങ്ങള്‍ മുതലാക്കാനായില്ല.
10 മത്സരങ്ങൡ നിന്നും 14 പോയിന്റുമായി ഏഴില്‍ നിന്നും ആറിലേക്ക് ബ്ലാസ്റ്റേഴ്സ് ഉയര്‍ന്നു. 14 പോയിന്റ് തന്നെയുള്ള മുംബൈയാണ് അഞ്ചാം സ്ഥാനത്ത്. ഗോള്‍ ശരാശരിയില്‍ കേരളത്തേക്കാള്‍ മുമ്പിലാണ് മുംബൈ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."