HOME
DETAILS

ഹിന്ദുത്വസമീപനവും കോണ്‍ഗ്രസിന്റെ ഭാവിയും

  
backup
January 15 2018 | 01:01 AM

hindutwa-samipanavum-congress-bhaviyum

തീവ്രഹിന്ദുത്വത്തിന്റെ മുഖങ്ങള്‍ ദേശീയതലത്തില്‍ കാലാനുസൃതമായി മാറിക്കൊണ്ടണ്ടിരിക്കുകയാണ്. അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരില്‍നിന്ന് മാറി മോദിയിലേക്ക് എത്തിച്ചേര്‍ന്നു. ഈ തുടര്‍ച്ചയുടെ തീവ്രതയുടെ മുഖമായി നിലവില്‍ ആദിത്യയോഗിയെയാണ് പൊതുസമൂഹം വിലയിരുത്തുന്നത്. തീവ്രതയുടെ അധികാര കൈമാറ്റം സൂചിപ്പിക്കുന്നത് മതേതരത്വത്തിന് ശോഷണം സംഭവിച്ച് ഹൈന്ദവ ദേശീയതയ്ക്ക് ബലമേകുന്നുണ്ടെവന്നാണ്. 

 

എന്നാല്‍, ബി.ജെ.പിയുടെ ഏക ദേശീയതയെ പ്രതിരോധിക്കാനുള്ള ദേശീയ ബദലായി വിലയിരുത്തപ്പെടുന്നത് കോണ്‍ഗ്രസിനെയാണ്. രാജ്യത്തെ മതേതരത്വത്തിനായി നിലകൊണ്ടണ്ട വലിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍, കോണ്‍ഗ്രസിന്റെ ചില നയങ്ങളിലും ഇടപെടലുകളിലും ബി.ജെ.പിക്ക് ഒപ്പം നിലനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ദേശീയതലത്തില്‍ തുടരുന്നുണ്ടണ്ട്. ഹിന്ദുത്വ കാര്‍ഡിറക്കുന്ന ബി.ജെ.പിയെ പ്രതിരോധിക്കാന്‍ അതേ നാണയം ഉപയോഗിക്കുന്ന വൈരുധ്യം ഇപ്പോഴും കോണ്‍ഗ്രസ് തുടരുന്നത് വസ്തുതയാണ്. പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലും കോണ്‍ഗ്രസിന്റെ ആയുധം മതമുയര്‍ത്തിയുള്ള പ്രതിരോധമാണ്.


യോഗി ആദിത്യനാഥും അമിത്ഷായും ബി.ജെ.പി നേതാക്കളും വര്‍ഗീയത പ്രചരിപ്പിച്ച് ധ്രുവീകരിക്കുമ്പോള്‍ അതേ നാണയത്തില്‍ ഹിന്ദുവാണെന്ന് തെളിയിച്ച് ഭൂരിപക്ഷത്തിന്റെ വോട്ട് നേടാനാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രമം. ബി.ജെ.പിക്കാര്‍ വ്യാജഹിന്ദുക്കളാണ്. അവര്‍ ഹിന്ദുത്വം ഉപയോഗിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനും തെരഞ്ഞെടുപ്പില്‍ വിജയിക്കാനുമാണ്. ഞങ്ങളാണ് യഥാര്‍ഥ സഹിഷ്ണുതയുള്ള ഹിന്ദുക്കള്‍. മൈസുരുവിനടത്തുള്ള സിദ്ധരാമനഹുണ്ടണ്ടിയിലെ ഗ്രാമത്തില്‍ തന്റെ രാമക്ഷേത്രം നിര്‍മിച്ചിട്ടുണ്ടെണ്ടന്നും ദൈവമായ രാമനോട് മാതാപിതാക്കള്‍ക്കുള്ള ഭക്തി കൊണ്ടണ്ടാണ് തനിക്ക് സിദ്ധരാമയ്യയെന്ന പേരിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ദിവസങ്ങള്‍ക്ക് മുന്‍പാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പിക്കാര്‍ മതത്തെ ഉപകരണമാക്കാറുണ്ടെണ്ടങ്കിലും കോണ്‍ഗ്രസ് ഇത്തരത്തില്‍ പ്രചാരണം നയിക്കുന്നത് ഭീഷണമായ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടണ്ടുപോവുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിലും ഏകപക്ഷീയ പ്രചാരണങ്ങള്‍ മാത്രമായിരുന്നു രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ സന്ദര്‍ശന കേന്ദ്രങ്ങള്‍. ന്യൂനപക്ഷ മത കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് മാത്രമല്ല, അവരുടെ പ്രതിസന്ധികള്‍ അഭിസംബോധന ചെയ്യാന്‍ പോലും കോണ്‍ഗ്രസ് തയാറായില്ല. പ്രത്യേകിച്ച് 12 ശതമാനത്തോളമുള്ള മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥയെ രാഹുലോ മറ്റു നേതാക്കളോ പുറം ലോകത്തെ അറിയിച്ചില്ല.
ജിഗ്നേഷിനെ പോലെയുള്ള യുവ നേതാക്കളുടെ വരവോടെ ദലിതുകള്‍ക്ക് സ്വന്തം സ്വത്വം പ്രതിനിധീകരിക്കുന്നവരെ ലഭിച്ചെങ്കിലും മുസ്‌ലിംകള്‍ ഇന്നും വോട്ട് ബാങ്ക് മാത്രമാണ്.അവരുടെ സ്വത്വം ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പോലും തയാറായില്ലെന്നതാണ് വസ്തുത. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പി പ്രചാരണം നടത്തിയപ്പോള്‍ മുസ്‌ലിമിനെ അസ്പൃഷ്ടനാക്കുന്ന നടപടിയെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നില്ല. തെറ്റായ പ്രചാരണം എന്നു മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.
നരേന്ദ്ര മോദിയോട് എന്തുകൊണ്ടണ്ടാണ് തുടര്‍ച്ചയായ രണ്ടണ്ടാം വര്‍ഷവും നിങ്ങളുടെ മന്ത്രി സഭയില്‍ ഒരു മുസ്‌ലിമിനും പ്രാതിനിധ്യംകൊടുക്കാതിരുന്നതെന്ന് 2009ല്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ചോദിച്ചിരുന്നു. എന്നാല്‍, ഇതേ കാലയളവില്‍ കോണ്‍ഗ്രസിലെ മുസ്‌ലിം പ്രാതിനിധ്യം 17ല്‍ നിന്ന് നാലായി എന്തുകൊണ്ടണ്ട് ചുരുങ്ങിയെന്നായിരുന്നു മോദിയുടെ ഉടനെയുള്ള മറുപടി.


ഹിന്ദുത്വ ആഭിമുഖ്യ സമീപനം തെരഞ്ഞെടുപ്പില്‍ മാത്രമല്ല ഇപ്പോഴും ഗുജറാത്തില്‍ തുടരുന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ നിയുക്ത പ്രതിപക്ഷ നേതാവ് പരേഷ് ധനാനാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രാഹുലിന്റെ ക്ഷേത്ര തന്ത്രം തുടരുമെന്നും തന്റെ മണ്ഡലമായ അമേഠിയിലെ ഗ്രാമങ്ങളില്‍ 116 രാമക്ഷേത്രങ്ങള്‍ നവീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അയോധ്യയില്‍ വലിയ ക്ഷേത്രങ്ങള്‍ പണിയുമെന്ന് പറയുന്ന ബി.ജെ.പി ഈ ഗ്രാമങ്ങള്‍ അവഗണിച്ചു.
യഥാര്‍ഥത്തില്‍ ജനങ്ങള്‍ ഒത്തുകൂടുന്ന സാംസ്‌കാരിക ഇടങ്ങളാണ് ഇവ. ഈ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതോടൊപ്പം വാദ്യോപകരണങ്ങളായ ശംഖ്, മണി തുടങ്ങിയവയും നല്‍കുമെന്ന് പരേഷ് ധനാനി പറഞ്ഞു.
ദേശീയതലത്തില്‍ നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കാവിയണിയുന്ന കോണ്‍ഗ്രസിന്റെ ഭൂഷണമല്ലാത്ത ഭാവി സൂചനകളാണിവ. വര്‍ഗീയ ധ്രുവീകരണം ഒരു ഭാഗത്ത് നടക്കുമ്പോള്‍ രാജ്യത്തെ തിരിച്ചുപിടിക്കാന്‍ അതേ തന്ത്രമല്ല കോണ്‍ഗ്രസ് പയറ്റേണ്ടണ്ടത്. മതേതരത്വത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയ സമീപനമാണ് കോണ്‍ഗ്രസിന്റെ പൈതൃകം. ഇത് തകരുന്ന സന്ദര്‍ഭങ്ങളുണ്ടണ്ടായപ്പോഴൊക്കെ കോണ്‍ഗ്രസിന്റെ സ്വാധീനം ഇന്ത്യയില്‍ കുറഞ്ഞുവന്നിട്ടേയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  30 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  an hour ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago