കെട്ടിട നിര്‍മാണത്തെ എതിര്‍ത്ത് നഗരസഭയുടെ നോട്ടീസ്: പ്രതിഷേധം ശക്തം
കാഞ്ഞങ്ങാട്: കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷയുമായി തല്‍ക്കാലം ആരും ഇങ്ങോട്ടു വരേണ്ടെന്ന് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസിനെതിരേ പ്രതിഷേധം ശക്തം. കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയാണ് തങ്ങള്‍ക്ക് മറ്റു ജോലികള്‍ ഉണ്ടെന്നും തല്‍ക്കാലം കെട്ടിട നിര്‍മാണ അപേക്ഷയുമായി ആരും ഇങ്ങോട്ടു വരരുതെന്ന് പറയുന്ന രീതിയില്‍ നോട്ടീസ് നഗരസഭാ കാര്യാലയത്തില്‍ പതിപ്പിച്ചത്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നാണ് ഇതില്‍ വ്യക്തമാക്കിയിട്ടുള്ളത്.ഇതേ തുടര്‍ന്ന് വെട്ടിലായ കെട്ടിട നിര്‍മാണത്തിനു ഒരുങ്ങിയ ആളുകളില്‍ പ്രതിഷേധം ശക്തമായി.
വീട് നിര്‍മാണം ഉള്‍പെടെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് അപേക്ഷ നല്‍കാന്‍ നഗരസഭയിലെത്തുന്നവര്‍ ഈ നോട്ടീസ് ശ്രദ്ധയില്‍ പെടുന്നതോടെ അമ്പരക്കുകയാണ്. തങ്ങള്‍ക്ക് താമസിക്കാനുള്ള കൂര നിര്‍മിക്കുന്നതിന് അപേക്ഷ നല്‍കാന്‍ തല്‍ക്കാലം കഴിയില്ലെന്ന നഗരസഭാ അധികൃതരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ആളുകള്‍ പറയുന്നു. സംഭവം സംബന്ധിച്ച് നഗരസഭാ കാര്യാലയത്തില്‍ അന്വേഷിക്കുമ്പോഴാണ് നഗരസഭാ പരിധിയില്‍ നടപ്പിലാക്കേണ്ട വിവിധ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള കാരണത്താല്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ തല്‍ക്കാലം മാറ്റി വച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പരാതിയുണ്ടെങ്കില്‍ നഗരസഭാ ചെയര്‍മാനെ സമീപിക്കാനാണ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം.അതേസമയം വീട് നിര്‍മാണത്തിന് തറ കെട്ടി ബാക്കി പ്രവര്‍ത്തനങ്ങള്‍ നടത്താനാകാതെയും, ബാങ്കില്‍ നിന്നും മറ്റും വായ്പ ലഭിക്കേണ്ടവരും നഗരസഭയുടെ ഇത്തരമൊരു നടപടിയില്‍ വെട്ടിലായി.
നഗര സഭാ പരിധിയില്‍ കാലപ്പഴക്കം കാരണം പൊളിഞ്ഞു വീഴാറായ വീടുകളില്‍ താമസിക്കുന്നവര്‍ക്കും സ്വന്തമായി നിലവില്‍ വീടില്ലാത്തവര്‍ക്കും പുതിയ വീടുകള്‍ നിര്‍മിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് അപേക്ഷ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇല്ലാതായത്. കെട്ടിട നിര്‍മാണ അപേക്ഷകളുമായി എത്തുന്നവരെ സ്വീകരിക്കുന്നത് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല എന്ന നോട്ടീസാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."