HOME
DETAILS
MAL
മിറ്റ് പുതുക്കിയില്ല; കെ.എസ്.ആര്.ടി.സി ചെന്നൈ സര്‍വിസ് 20ന് നിര്‍ത്തും
backup
January 15 2018 | 01:01 AM
തിരുവനന്തപുരം: പെര്‍മിറ്റ് പുതുക്കി നല്കാന് തമിഴ്നാട് ഗതാഗത വകുപ്പ് തയാറാകാത്തതിനാല്‍ കെ.എസ്.ആര്.ടി.സി ചെന്നൈ സര്‍വിസ് നിര്‍ത്തലാക്കും. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള രണ്ടു സ്കാനിയ സര്‍വിസുകളാണ് പെര്‍മിറ്റ് തീരുന്നതിനാല്‍ ഈ മാസം 20ന് അവസാനിപ്പിക്കുന്നത്. പെര്‍മിറ്റ് നീട്ടാനായി കെ.എസ്.ആര്.ടി.സി ശ്രമിച്ചെങ്കിലും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അതിനു തയാറായില്ല.
സ്വകാര്യബസ് ലോബിയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് നിഗമനം. രണ്ടു സ്കാനിയ ബസുകള്‍ കൊട്ടാരക്കര സ്റ്റാന്‍ഡിന് കൈമാറി അവിടെനിന്ന് ബംഗളൂരുവിലേക്ക് പുതിയ സര്‍വിസുകള്‍ തുടങ്ങാനാണ് കെ.എസ്.ആര്.ടി.സി തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."