പ്രളയകാലത്ത് പൊളിച്ച ആണ്ടിമഠത്തെ തടയണ പുനര്‍നിര്‍മാണം കടലാസില്‍ തന്നെ
അകത്തേത്തറ: വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രളയകാലത്ത് അധികൃതര്‍ പൊളിച്ചുമാറ്റിയ ആണ്ടിമഠത്തെ തടയണ പുനര്‍നിര്‍മിച്ചാല്‍ കല്‍പ്പാത്തി പുഴയ്ക്കരികിലുള്ള ആണ്ടിമഠം ജലസമൃദ്ധമാകുമെന്നു പ്രദേശവാസികള്‍. മാത്രമല്ല പുഴയുടെ ഇരുകരകളിലുള്ള ഒട്ടേറെ കിണറുകളിലും ജലസമൃദ്ധിയുണ്ടാവും.
2005-ല്‍ ഉണ്ടായ പ്രളയത്തില്‍ ജലം പെട്ടെന്നു ഒഴുക്കിക്കളയാന്‍ അന്നത്തെ ജില്ലാ ഭരണകൂടമാണ് ആണ്ടിമഠം തടയണ പൊളിച്ചത്.
എന്നാല്‍ അതില്‍ അന്നു തടയണ പൊളിക്കാന്‍ കാട്ടിയ വ്യാഗ്രത പിന്നീട് പുനര്‍നിര്‍മിക്കാന്‍ ഭരണകൂടം കാണിച്ചില്ലെന്നും ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നാളിതുവരെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. 30 മീറ്റര്‍ ദൂരത്തിലുള്ള തടയണ മണ്ണുമാന്തിയുപയോഗിച്ചാണ് അന്ന് ഭരണകൂടം പൊളിച്ചുമാറ്റിയത്.
തടയണയുടെ ഒരു ഭാഗം പൊളിച്ചതോടെ വേനല്‍ക്കാലത്തും ഒരു തുള്ളിവെള്ളം പോലും പുഴയില്‍ നില്‍ക്കാതായിരിക്കുകയാണ്. പുഴയുടെ ഒരു കര അകത്തേത്തറ പഞ്ചായത്തിലും മറുകര പാലക്കാട് മുന്‍സിപ്പാലിറ്റിയിലുമാണെന്നതിനാല്‍ തടയണ ആരു പുനര്‍നിര്‍മ്മിക്കാന്‍ എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
പ്രശ്‌നം ഇങ്ങനെയൊക്കെയാണെങ്കിലും റവന്യൂവകുപ്പാകട്ടെ ഇത്തരമൊരു ആവശ്യം കണ്ടമട്ടില്ലെന്നതും ജലവിഭവ വകുപ്പു ചെറുകിട ജലസേചന വിഭാഗവും ഈ വഴി വരാതായിട്ട് കാലങ്ങളായി.
തടയണയുടെ പൊളിച്ചിട്ട ഭാഗമുള്‍പ്പെടെ 50 മീറ്റര്‍ ദൂരത്തില്‍ തടയണ പുനര്‍നിര്‍മ്മിക്കണമെന്ന പ്രദേശവാസികളഉടെ ആവശ്യം കടലാസിലൊതുക്കി. ആണ്ടിമഠത്തെ റിവര്‍ കോളനിക്ക് സമീപത്തുളള അരികു ഭിത്തി കൂടി നിര്‍മ്മിച്ചാല്‍ പ്രദേശത്ത് വെള്ളം കയറുമെന്ന ഭീഷണിയും ഇല്ലാതാക്കാം.
ഈ ആവശ്യത്തിന് നൂറിലധികം വീടുകളുള്ള സമീപത്തെ റെയില്‍ നഗര്‍ ഹൗസിംഗ് കോളിനിയില്‍ നിരവധി വീടുകളിലും കിണറുകളുണ്ടെങ്കിലും വേനല്‍ക്കാലത്തു വറ്റുന്ന സ്ഥിതിയുണ്ടെന്നതിനാല്‍ തടയണ പുനസ്ഥാപിച്ചാല്‍ ഈ പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണ് പറയുന്നത്. തടയണ പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ അകത്തേത്തറ പഞ്ചായത്ത് മുഖേന മണ്ഡലം എം.എല്‍.എയും സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും കൂടിയായ വി.എസ്. അച്യുതാനന്ദനെ സമീപിക്കാനൊരുങ്ങുകയാണ്.
പൊളിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തടയണയുടെ ബാക്കി ഭാഗത്തിന് യാതൊരു കുഴപ്പവുമില്ലാത്തതിനാല്‍ ഇതിനു താഴെയുള്ള ചെക്ഡാമിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ ഊരിക്കൊണ്ടു പോയത് ബന്ധപ്പെട്ടവര്‍ അറിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."