HOME
DETAILS
MAL
ജില്ലയില്‍ വീണ്ടും വന്‍ ഇഷ്ടിക വേട്ട
backup
February 07 2017 | 06:02 AM
മാത്തൂര്‍: പഞ്ചായത്തിലെ തച്ചങ്കാട്, ചുണയക്കാട് പ്രദേശങ്ങളില്‍ വന്‍ ഇഷ്ടിക വേട്ട. നാലു ഇഷ്ടികച്ചൂളകളില്നിന്നുമായി ഒന്നര ലക്ഷം ഇഷ്ടികകള്‍ കണ്ടുകെട്ടി. ആലത്തൂര്‍ തഹസില്‍ദാര്‍ എം. കെ അനില്‍കുമാറിന്റെയും അഡീഷണല്‍ തഹസില്‍ദാര്‍ പി.എ. വിഭൂഷണന്റെയും നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ പി. ജനാര്ദ്ദനന്, പി. ജയചന്ദ്രന്, വി. കെ. അബൂബക്കര്‍, വില്ലേജ് ഓഫിസര്‍ പി. രവീന്ദ്രന്, ജീവനക്കാരായ രാമന്‍കുട്ടി, ഫാരില്‍, മുരളീധരന് പങ്കെടുത്തു.
താലൂക്കിലെ അനധികൃത ചൂളകള്ക്കെതിരേ വരും ദിവസങ്ങളിലും നടപടികള്‍ തുടരുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."