HOME
DETAILS

ഷോളയാറിലെ വെള്ളം തമിഴ്‌നാട് പറമ്പിക്കുളം വഴി കടത്തി: ചാലക്കുടി പുഴയും വരണ്ടു

  
backup
February 07 2017 | 06:02 AM

%e0%b4%b7%e0%b5%8b%e0%b4%b3%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8

പാലക്കാട്: കേരളത്തിന് കനത്ത തിരിച്ചടി നല്‍കി തമിഴ്‌നാട് ഷോളയാര്‍ ഡാമില്‍നിന്ന് വെള്ളം പറമ്പിക്കുളം വഴി തിരിച്ചു കോണ്ടൂര്‍ക്കനാല്‍ വഴി തിരുമൂര്‍ത്തി ഡാമിലേക്ക് കടത്തി. ഇതോടെ കേരളം ഷോളയാറില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്തതിനാല്‍ ചാലക്കുടി പുഴയും വറ്റി വരണ്ടു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ആളിയാര്‍ വഴി നല്‍കാത്തതിനാല്‍ ഭാരതപ്പുഴ വരണ്ടുണങ്ങി. ഇതിലെ ചെറുതും വലുതുമായ നൂറിലധികം വരുന്ന കുടി വെള്ള പദ്ധതികള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തി നില്‍ക്കുമ്പോഴാണ് കരാര്‍ ലംഘിച്ച് തമിഴ്‌നാട് കേരളത്തിനവകാശപെട്ട ജലം കടത്തി കൊണ്ടുപോയത്. ഇപ്പോള്‍ തമിഴ്‌നാട് ഷോളയാറില്‍ വെള്ളമില്ലെന്നു വരുത്തിതീര്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. 2663 അടിവെള്ളമാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. എന്നാല്‍ തമിഴ്‌നാട് ജലസേചന വകുപ്പ് കണക്കനുസരിച്ച് ഫെബ്രുവരി മൂന്നിന് 377.38 അടി വെള്ളമേ ഉള്ളുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഷോളയാറില്‍നിന്നുള്ള വെള്ളവും കേരളത്തിന് നല്‍കാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
കരാര്‍ പ്രകാരം എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനും ഫെബ്രുവരി ഒന്നിനും ഷോളയാറില്‍ പരമാവധി സംഭരണ ശേഷിയായ 2663 അടി വെള്ളം നിര്‍ത്തണമെന്നാണ്. എന്നാല്‍ കഴിഞ്ഞ തവണയും ഇത്തവണയും കരാര്‍ പാലിക്കാതെ തമിഴ്‌നാട് ഷോളയാറില്‍നിന്ന് വൈദ്യുതി എടുത്തശേഷം പറമ്പിക്കുളം ഡാമില്‍ വെള്ളം എത്തിച്ച് തൂണക്കടവിലൂടെ സര്‍ക്കാര്‍പതി പവര്‍ ഹൗസിലും അവിടെനിന്നും വീണ്ടും വൈദ്യുതിയെടുത്തതിന് ശേഷം കോണ്ടൂര്‍ കനാല്‍ വഴി വെള്ളം തിരുമുര്‍ത്തി ഡാമിലേക്ക് കടത്തുകയായിരുന്നു.
ഇനിയും കേരളത്തിന് ഷോളയാറില്‍ വെള്ളം നല്‍കിയില്ലെങ്കില്‍ തൃശൂര്‍ ജില്ലയിലെ ചാലക്കുടി പുഴയെ ആശ്രയിച്ചുള്ള ഭൂരിഭാഗം കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും അവതാളത്തിലാവും. പാലക്കാട്ടു നടന്ന സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തിനു ശേഷമാണ് കേരളാഷോളയാറിലേക്കു തമിഴ്‌നാട് ജലം വിടാന്‍ സമ്മതിച്ചത്. ഒരു മാസം കഴിഞ്ഞപ്പോള്‍ തമിഴ്‌നാട് ഷോളയാറിലെ വെള്ളം പറമ്പിക്കുളം ഡാമിലെത്തിച്ചു കടത്തുകയായിരുന്നു. ഇപ്പോള്‍ കേരളാ ഷോളയാറിലെ വൈദ്യുതി ഉല്‍പ്പാദനവും പ്രതിസന്ധിയിലാവാനിടയുണ്ട്.
കരാര്‍ ലംഘനങ്ങള്‍ തുടരുന്ന തമിഴ്‌നാടിന്റെ പ്രവര്‍ത്തികളെ ചോദ്യം ചെയ്യാനോ കരാര്‍ അനുസരിച്ചു കിട്ടേണ്ട വെള്ളം മുഴുവന്‍ വാങ്ങിക്കാന്‍ കേരളമുഖ്യമന്ത്രിയും, ജലസേചന മന്ത്രിയും കര്‍ശന നടപടിയെടുക്കാതെ കേരളജനതയെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ തമിഴ്‌നാട് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഈ നിലതുടര്‍ന്നാല്‍ മാര്‍ച്ചു മുതല്‍ കുടിവെള്ള പദ്ധതികളെല്ലാം അടച്ചിടേണ്ടി വരുമെന്ന് ജല അതോറിറ്റിയും സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago