ഭരണസമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ഏകാധിപത്യ രീതിയില്‍ ആസൂത്രണ സമിതി അംഗങ്ങളെ നിശ്ചയിച്ചുവെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങളായ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അജണ്ട വെക്കാതെയും പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയും ഭരണസമിതിയുടെ ഔപചാരികമായ തീരുമാനമല്ലാതെയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ വിശ്വാസത്തിലെടുക്കാതെയുമാണ് പ്രസിഡന്റ് ആസൂത്രണ സമിതി അംഗങ്ങളെ നിശ്ചയിച്ചതെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും ഇറങ്ങിപ്പോക്കും. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്പില് ചേര്‍ന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.എഫ് ഡൊമിനിക് ഉദ്ഘാടനം ചെയ്തു. ഏറ്റവും കുറവ് വികസന ഫണ്ടുകള്‍ ചിലവ് ചെയ്ത ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം കയ്പമംഗലം പഞ്ചായത്തിനാണെന്ന് യോഗം കുറ്റപ്പെടുത്തി. വികസന ഫണ്ടിന്റെ ഒമ്പത് ശതമാനം മാത്രമാണ് കയ്പമംഗലം പഞ്ചായത്ത് ഇതുവരെ ചിലവഴിച്ചിട്ടുള്ളതെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുരേഷ് കൊച്ചുവീട്ടില്‍, പി.ടി രാമചന്ദ്രന്, സി.എസ്.സുധീഷ്, ഷാജിത ഇഖ്ബാല്‍ എന്നിവര്‍ പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."