HOME
DETAILS
MAL
ആരാധനാ സ്വാതന്ത്ര്യത്തെ തടയില്ലെന്ന് ഡി.എം.കെ
backup
January 15 2018 | 02:01 AM
ചെന്നൈ: വ്യക്തികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ പാര്‍ട്ടി ഒരിക്കലും തടയില്ലെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നതിനെ വിമര്‍ശിക്കാനും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ ഗാനരചയിതാവ് വൈരമുത്തുവിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും ഏത് മതവിശ്വാസത്തിലും ജീവിക്കാം. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഒരുതരത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."