ഉത്രാളിക്കാവ് പൂരവെടിക്കെട്ട് പ്രതിസന്ധി നീങ്ങി
വടക്കാഞ്ചേരി: മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവമായ ഉത്രാളിക്കാവ് പൂരചടങ്ങുകള്‍ക്ക് മുകളില്‍ നിലനിന്നിരുന്ന കാര്‍മേഘം ഒഴിയുന്നു. പ്രതിസന്ധിയിലായിരുന്ന ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും നിയന്ത്രണങ്ങളോടെ നടത്താന്‍ വഴിതെളിഞ്ഞു. വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പൂരം സുഗമമായി നടത്താന്‍ കഴിയുന്ന വിധത്തിലുള്ള നടപടികള്‍ ഉണ്ടാകണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പൂരകമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പനങ്ങാട്ടുകരയിലുള്ള മൊയ്തീന്റെ വസതിയിലെത്തി മന്ത്രിയുമായി വിശദ ചര്‍ച്ച നടത്തിയിരുന്നു. മറ്റൊരു സംഭവ വികാസത്തില്‍ വടക്കാഞ്ചേരി പൊലിസ് ഉത്രാളി ക്ഷേത്ര സന്നിധിയിലെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കോഡിനേറ്റര്‍ പി.ആര്‍ സേതുമാധവന്‍ പൂരകമ്മിറ്റി ഭാരവാഹികളായ പി.എന്‍ ഗോകുലന്‍, സി.എ ശങ്കരന്‍ കുട്ടി, ടി.പി പ്രഭാകരമേനോന്‍, എ.കെ സതീഷ് കുമാര്‍, കടമ്പാട്ട് ഗോപാലകൃഷ്ണന്‍, തുളസി കണ്ണന്‍, പി.ആര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."