HOME
DETAILS
MAL
കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്ന് കോണ്‍ഗ്രസ്
backup
January 15 2018 | 02:01 AM
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് നിറമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ വിവേചന മനോഭാവമാണ് ഇതിലൂടെ വ്യക്തമായതെന്ന് അദ്ദേഹം ആരോപിച്ചു. പ്രവാസി ഇന്ത്യക്കാരെ രണ്ടാംതരം പൗരന്മാരായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രവാസികളുടെ പാസ്പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
പാസ്പോര്‍ട്ടിലെ അവസാന പേജിലുണ്ടായിരുന്ന മേല്‍വിലാസം മാറ്റാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. എമിഗ്രേഷന്‍ ആവശ്യമുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാനായി പാസ്പോര്‍ട്ടിന്റെ പുറം ചട്ടയുടെ നിറം ഓറഞ്ച് നിറമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."