സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട പോളിടെക്നിക്ക് പൊലിസിന്റെ സാന്നിധ്യത്തില്‍ ഇന്ന് തുറക്കും
വാടാനപ്പള്ളി : എസ്.എഫ്.ഐ എ.ഐ.എസ്.എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തൃപ്രയാര്‍ ശ്രീരാമ ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ് പൊലിസിന്റെ സാന്നിധ്യത്തില്‍ ഇന്ന് തുറക്കും. പി.ടി.എ അടിയന്തിരമായി വിളിച്ച് ചേര്‍ത്ത സര്‍വ കക്ഷിയോഗത്തിലാണ് കോളജ് ഇന്ന് മുതല്‍ കോളജ് തുറക്കാന്‍ തീരുമാനമായത്. പി.ടി.എ വൈസ് പ്രസിഡന്റ് ആര്.ഇ.എ നാസറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ബി.ജെ.പി, എ.ബി.വി.പി പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, കെ.എസ്.യു, എസ്.ഐ.ഒ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കോളജില്‍ സമാധാനപരമായി പഠനം നടത്താന്‍ എല്ലാവരുടേയും സഹായം പ്രിന്‍സിപ്പല്‍ എ.എ അബ്ദുള്‍ നാസര്‍ അഭ്യര്‍ഥിച്ചു. ഇന്നു മുതല്‍ കോളജ് തുറക്കുന്നതിനാല്‍ അടുത്ത രണ്ട് ദിവസംവരെ പരമാവധി രക്ഷിതാക്കളും കോളജില്‍ എത്തണമെന്നും പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു. പൊലിസിന്റെ സാന്നിധ്യത്തിലാണ് കോളജ് ഇന്ന് തുറക്കുക. ഈ മാസം ഒന്ന് മുതലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, സി.പി.ഐ പ്രവര്‍ത്തകരായ 35 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. മറ്റ് പരാതികള്‍ ഇപ്പോഴും പൊലിസിന്റെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."