HOME
DETAILS
MAL
ആധാര്‍ നമ്പറിന്റെ ആധികാരികത: സുപ്രിം കോടതി വാദം കേള്‍ക്കും
backup
January 15 2018 | 02:01 AM
ന്യൂഡല്‍ഹി: ആധാറിന്റെ 12 അക്ക ബയോമെട്രിക് നമ്പറിന്റെ ആധികാരികത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ബുധനാഴ്ച വാദം കേള്‍ക്കും.
കഴിഞ്ഞ ദിവസം സുപ്രിം കോടതി രജിസ്ട്രിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത അറിയിച്ചത്.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവരാണ് വാദം കേള്‍ക്കുക.
മാര്‍ച്ച് 31ന് മുന്‍പ് ആധാര്‍ കാര്‍ഡുമായി ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ എന്നിവ ബന്ധിപ്പിക്കണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ആധാര്‍ നമ്പറിന്റെ ആധികാരികത ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."