കൃഷി മന്ത്രിക്കെതിരേ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ
വടക്കാഞ്ചേരി: അതിരൂക്ഷമായ വേനലും,കാലാവസ്ഥാ വ്യതിയാനവും വിതച്ച കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് പാടശേഖരങ്ങളില്‍ പൊന്നുവിളയിച്ചെടുത്ത കര്‍ഷകരുടെ നെല്ല് സംഭരിക്കാതെ ക്രൂരത കാട്ടിയ സിവില്‍ സപ്‌ളൈസ് വകുപ്പ് അധികൃതര്‍ക്കെതിരെ കര്‍ഷകര്‍ നടത്തിവന്നിരുന്ന പ്രക്ഷോഭത്തിന് ചരിത്ര വിജയം.എല്ലാ കര്‍ഷകരുടേയും നെല്ല് 22.50 രൂപ നിരക്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ സംഭരിയക്കുമെന്ന് സിവില്‍ സപ്‌ളൈസ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അനില്‍ അക്കര എം.എല്‍.എക്ക് ഉറപ്പ് നല്‍കി.
കര്‍ഷക വഞ്ചനക്കെതിരെ ഓട്ടുപാറ നഗര ഹൃദയത്തില്‍ എം.എല്‍.എ ആരംഭിച്ച അനിശ്ചിത കാല രാപകല്‍ സമരപന്തലിലെത്തി ജില്ലാ പാഡി ഓഫിസര്‍ സണ്ണി, കൃഷി ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഉറപ്പ് എം.എല്‍.എക്ക് നല്‍കിയത്. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ സമരം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സന്തോഷ വാര്‍ത്തയെത്തിയത്. കര്‍ഷകര്‍ ഹര്‍ഷാരവത്തോടെയാണ് ഇതിനെ വരവേറ്റത് .
സമരം ഉദ്ഘാടനം ചെയ്ത ടി.എന്‍ പ്രതാപന്‍ കര്‍ഷകരെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ ഐശ്വര്യത്തിലേക്ക് നയിക്കുന്ന കര്‍ഷകന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ വലിയ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചു. കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ച കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറിനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നായിരുന്നു അനില്‍ അക്കരയുടെ ആവശ്യം. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വെള്ളൂര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ഇ.കെ ദിവാകരന്‍, കെ.വി ദാസന്‍, കെ. അജിത്കുമാര്‍, എന്‍.ആര്‍ സതീശന്‍, ജിജോ കുരിയന്‍, എന്‍.എ സാബു, പി.വി നാരായണസ്വാമി, വി.ജി. സുരേഷ് കുമാര്‍,സി.എ അഭിലാഷ് പ്രഭാകര്‍ ,നാസര്‍ മങ്കര എന്നിവര്‍ പ്രസംഗിച്ചു.
സമരപന്തലിന് മുന്നില്‍ കൂട്ടിയിട്ട നെല്ല് മുറത്തിലെടുത്ത് ചെരിഞ്ഞായിരുന്നു സമരം അവസാനിപ്പിച്ചത്. നേരത്തെ മങ്കര മേഖലയിലെത്തിയ പാഡി ഓഫിസര്‍ കൃഷിക്കാരുടെ പരാതികള്‍ നേരിട്ട് കേട്ടു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവ പ്രിയ സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര്‍ സോമനാരായണന്‍, എന്‍.കെ പ്രമോദ്കുമാര്‍,കൗണ്‍സിലര്‍ വി.പി മധു എന്നിവരും ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."