എന്‍ട്രന്‍സ് അപേക്ഷാ ചട്ടങ്ങളില്‍ ഇളവ്; സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി എന്‍ട്രന്‍സ് അപേക്ഷാ ചട്ടങ്ങളില്‍ ഇളവ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ജാതി, നേറ്റിവിറ്റി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. കൂടാതെ എന്‍ട്രസ് അപേക്ഷ നല്‍കുന്ന സമയത്ത് വിദ്യാര്‍ഥി സ്വയം സാക്ഷ്യപത്രം നല്‍കിയാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ അലോട്‌മെന്റ് നടക്കുമ്പോള്‍ ഹാജരാക്കിയാല്‍ മതിയെന്നും യോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഉന്നതതലയോഗത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിലവില്‍ ആറ് മാസമായിരുന്നു കാലാവധി. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പലതവണ കയറി ഇറങ്ങേണ്ടി വരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇളവ് നല്‍കാന്‍ റവന്യുമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷത്തേക്കും ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്കുമാണ് നീട്ടിയത്. ഒരിക്കല്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ആജീവനാന്തം ഉപയോഗിക്കാം.
റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്റ് റവന്യു കമ്മീഷണര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി, എസ്.സി എസ്.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."