സര്‍ക്കാര്‍ പരിഹാരമാര്‍ഗങ്ങള്‍ അപ്രായോഗികം: ശബരീനാഥന്‍ എം.എല്‍.എ
നെടുമങ്ങാട്: വേനല്‍ കനത്തതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആലോചിക്കുന്ന പരിഹാര മാര്‍ഗം അപ്രായോഗികമെന്ന് ശബരീനാഥന്‍ എം.എല്‍.എ. വേനല്‍ ശക്തി പ്രാപിച്ചതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും കുടിവെള്ളം കിട്ടാക്കനിയായി മാറി. കുടിവെള്ളത്തിനായി ആളുകള്‍ കിലോമീറ്ററുകള്‍ താണ്ടി വെള്ളം ശേഖരിക്കേണ്ട ഗതികേടിലായിട്ടും ഇതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് പകരം പരിഹാരമായി കൊണ്ട് വരാന്‍ ആലോചിക്കുന്ന തണ്ണീര്‍പ്പന്തല്‍ പദ്ധതി തീര്‍ത്തും അപ്രായോഗികമാണെന്ന് എം.എല്‍.എ പറഞ്ഞു. പഞ്ചായത്തുകളില്‍ വാര്‍ഡ് കേന്ദ്രീകരിച്ച് ഒരു സ്ഥലത്ത് ജല സംഭരണികള്‍ സ്ഥാപിച്ച് അവിടെ വന്ന് വെള്ളം ശേഖരിക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും.
അരുവിക്കര പോലെ വലിയ നിയോജക മണ്ഡലത്തില്‍ കിലോമീറ്റര്‍ വിസ്തൃതമായ വാര്‍ഡുകളില്‍ പല സ്ഥലങ്ങളിലായി താമസിക്കുന്നവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല എന്ന് ശബരീനാഥന്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളി!ല്‍ ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നത് ഏറെ പ്രയോജന പ്രദമായിരുന്നു. സ്വന്തം വീട്ടു നടയില്‍ വെള്ളം എത്തിയിരുന്നതിനാല്‍ വീട്ടാവശ്യത്തിനായുള്ള വെള്ളം ശേഖരിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പടെ പരസഹായമില്ലാതെ എല്ലാപേര്‍ക്കും കഴിഞ്ഞിരുന്നു.
ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നത് കാര്യക്ഷമവും സുതാര്യവും സൂക്ഷമ നിരീക്ഷണത്തിലും നടപ്പാക്കിയാല്‍ അപാകതകള്‍ ഇല്ലാതെ വിതരണം നടത്താമെന്നിരിക്കെ പുതിയ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ശബരീനാഥന്‍ പറഞ്ഞു. ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ നിരക്കുകള്‍ തീരുമാനിക്കുന്നതിലും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലും സര്‍ക്കാര്‍ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നുള്ളത് കഴിഞ്ഞ ഒന്നര മാസമായി സംസ്ഥാന വ്യാപകമായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ കുറ്റകരമായ അനാസ്ഥയാണെന്നും ശബരീനാഥന്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."