ലോറികളില്‍ നിന്നും ബാറ്ററി മോഷണം; പ്രതികള്‍ പൊലിസ് പിടിയില്‍
പോത്തന്‍കോട്: ആറ്റിങ്ങലിലെ ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ടോറസ്സ് ലോറികളില്‍ ഉപയോഗിച്ചിരുന്ന നാലു ബാറ്ററികള്‍ മോഷ്ടിച്ച കേസിലെ പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. മണ്‍വിള സെറ്റില്‍മെന്റ് കോളനിയില്‍ ഗാന്ധിനഗര്‍ അംഗന്‍വാടിയ്ക്ക് സമീപം പ്രഹ്ലാദ മന്ദിരത്തില്‍ സുരേഷ്‌കുമാര്‍(37), ഒറ്റശേഖരമംഗലം പള്ളിക്കല്‍പ്പറമ്പ് ശിശുമന്ദിരത്തിനു സമീപം ഷിജി ഭവനില്‍ ഷിബിന്‍(27) എന്നീ പ്രതികളെയാണ് അണ്ടൂര്‍ക്കോണം മുസ്‌ലിംപള്ളിക്ക് സമീപമുള്ള വാടക വീട്ടില്‍ നിന്നും മംഗലപുരം പൊലിസ് പിടികൂടിയത്.
മണമ്പൂര്‍ എം.എല്‍.എ പാലത്തിന് സമീപം ചെറുകര വീട്ടില്‍ വിനുവാണ് പരാതിക്കാരന്‍. പ്രതികളുടെ പക്കല്‍നിന്നും ഒരു ലക്ഷത്തോളം വില വരുന്ന ബാറ്റരികള്‍ കണ്ടെത്തിയിട്ടുണ്ട്. ഷിബിന്‍ മാലമോഷണ കേസിലും പ്രതിയാണ്. ഓട്ടോറിക്ഷകളില്‍ എത്തിയാണ് മോഷണം. പോത്തന്‍കോട് സി.ഐ.എസ്. ഷാജി, മംഗലപുരം എസ്.ഐമാരായ ബിനീഷ്‌ലാല്‍, നാരായണന്‍ നായര്‍, വാമദേവന്‍ പൊലിസുകാരായ മനോജ്, ഷാ, രാജീവ്, ബിനു എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."