കിണറ്റില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
കോവളം: പെരിങ്ങമ്മലയില്‍ കിണറ് വൃത്തിയാക്കാനിറങ്ങി വിഷവാതകം കാരണം അവശനായി കിണറ്റില്‍ കുടുങ്ങിയയാളിനെ ഫര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മാരായമുട്ടം മയിലാടുംപാറ അലക്‌സ് നിവാസില്‍ രാജനാ(46)ണ് കിണര്‍ വൃത്തിയാക്കാനിറങ്ങി കുടുങ്ങിയത്. ഇന്നലെ രാവിലെ 11.30 ഓടെ പെരിങ്ങമ്മല തെറ്റിവിള സ്വദേശി പ്രഭാകരന്റെ വീട്ടിലെ 100 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ഇറങ്ങിയ രാജന് ആദ്യം കണ്ണിന് അസ്വസ്ഥതതോന്നുകയും ഒന്നും കാണാന്‍ പറ്റാതാവുകയും ശ്വാസ തടസ്സമനുഭവപ്പെടുകയുമായിരുന്നു.
തിരിച്ച് കയറാന്‍ കഴിയാതായതോടെ വീട്ടുകാര്‍ വിഴിഞ്ഞം ഫയര്‍ ഫോഴ്‌സ് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ റോസ് ചന്ദ്രന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ഓക്‌സിജന്‍ സിലിണ്ടറുമായി കിണറ്റിലിറങ്ങി ഏറെ ശ്രമപ്പെട്ട് രാജനെ പുറത്തെടുക്കുകയായിരുന്നു. ഏറെക്കാലമായി ഉപയോഗിക്കാതെ കിടന്ന കിണറ്റില്‍ വിഷവാതകത്തിന്റെ സാന്നിധ്യമണ്ടായിരുന്നതാണ് കാഴ്ചക്ക് ബുദ്ധിമുട്ടും ശ്വാസ തടസവുണ്ടാക്കിയതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. അവശനിലയിലായ രാജനെ ഫയര്‍മാന്‍മാരായ ലൈജു, രതീഷ്, മോഹനന്‍ എന്നിവര്‍ കിണറ്റിലിറങ്ങിയാണ് പുറത്തെടുത്തത്. പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ഇയാളെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."