സഊദി കോടീശ്വരന്‍ വലീദ് രാജകുമാരന്‍ ഒത്തുതീര്‍പ്പിന്നു തയാറായതായി വാര്‍ത്ത
റിയാദ്: അഴിമതിക്കേസില്‍ പിടിയിലായ സഊദി കോടീശ്വരനും ലോക ബിസിനസ് രംഗത്തെ മുന്‍നിരക്കാരനുമായ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു തയാറായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തടങ്കലില്‍നിന്നു പുറത്തിറങ്ങുന്നതിനായി സഊദി അധികൃതരുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും സഊദി മുന്നോട്ടുവച്ച നിബന്ധനകളോട് അദ്ദേഹം ഇപ്പോള്‍ സമ്മതമറിയിച്ചിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ചര്‍ച്ചകള്‍ തുടരുകയാണെന്നും മാധ്യമം വ്യക്തമാക്കി. നിരവധി ഉപാധികള്‍ മുന്നോട്ടുവച്ചെങ്കിലും ഒന്നും സ്വീകാര്യമായിട്ടില്ല. ഗവണ്‍മെന്റ് ഉദ്ദേശിച്ച നിലവാരത്തിലേക്ക് വലീദിന്റെ ഉപാധികള്‍ ഉയര്‍ന്നിട്ടില്ല. അദ്ദേഹം അധികൃതര്‍ക്ക് മുന്നില്‍വച്ച ഉപാധികള്‍ക്ക് അറ്റോര്‍ണി ജനറല്‍ അംഗീകാരം നല്‍കിയിട്ടുമില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കിങ്ഡം ഹോള്‍ഡങ് കമ്പനി ഉടമയും നിരവധി ഭീമന്‍ കമ്പനികളില്‍ ഓഹരി ഉടമയുമായ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ ഇക്കഴിഞ്ഞ നവംബറിലാണു കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതി അറസ്റ്റ് ചെയ്തു തടവിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."