മോഷണക്കേസിലെ പ്രതി പിടിയില്‍
വിഴിഞ്ഞം: മോഷണക്കേസില്‍ പൊലിസ് അന്വേഷിച്ചു വന്നിരുന്ന പ്രതി പിടിയില്‍. അടിമലത്തുറ ഫാത്തിമ ചര്‍ച്ചിനു സമീപം പുറമ്പോക്കു പുരയിടം ഡയാനാ ഹൗസില്‍ ഡാനിയേല്‍ (20) ആണ് കാഞ്ഞിരംകുളം പൊലിസിന്റെ പിടിയിലായത്. പുല്ലുവിള സ്വദേശി ഗ്രേഷ്യസിന്റെ വീടു കുത്തിത്തുറന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ലാപ്ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഒന്നാം പ്രതിയായ പുല്ലുവിള ചെമ്പകരാന്തുറയില് കുട്ടി ഫാദര്‍ എന്നു വിളിക്കുന്ന സന്തോഷ് (19) പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മോഷണവസ്തുക്കള്‍ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് ആര്‍ഭാഢ ജീവിതം നയിക്കുകയാണ് ഇരുവരുടെയും പ്രധാന വിനോദമെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ ഒരുമിച്ച് ഗോവ, ബാംഗ്ലൂര്‍, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ തെളിവുകളും പൊലിസിനു ലഭിച്ചിട്ടുണ്ട്. മോഷണക്കേസിനു പുറമെ കഞ്ചാവ്, കൂലിത്തല്ല്, കേസുകളിലും ഇവര്‍ക്കെതിരേ കേസുകള്‍ ഉണ്ട്. പുല്ലുവിളയ്ക്കു സമീപം എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. സംഘത്തില്‍ ഇനിയും ആളുകളുണ്ടെന്നും അവരും ഉടന്‍ പിടിയിലാകുമെന്നും സി.ഐ എസ്.എം റിയാസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."