സഊദി ടൂറിസം വിസാ മാനദണ്ഡങ്ങള്‍ പുറത്തിറക്കി
റിയാദ്: സഊദിയിലേക്കുള്ള ടൂറിസം വിസയുടെ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളും ടൂറിസം ആന്‍ഡ് ഹെറിറ്റേജ് കമ്മിഷനും സംയുക്തമായാണു മാനദണ്ഡങ്ങള്‍ക്കു രൂപംനല്‍കിയത്. ഇതുപ്രകാരം സഊദി അറേബ്യ ഒറ്റയ്ക്കു സന്ദര്‍ശിക്കുന്നതിനു വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കില്ല. സംഘമായി മാത്രമേ വിസ അനുവദിക്കുകയുള്ളൂ. വനിതകള്‍ക്ക് വിസ അനുവദിക്കുന്നതിനു നിരവധി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടൊപ്പം വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പേരുവിവരങ്ങളും പുറത്തുവിട്ടു. ആദ്യഘട്ട പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല.
30 വയസില്‍ താഴെയുള്ള വനിതകള്‍ക്ക് അടുത്ത ബന്ധുവിന് (മഹ്‌റം) ഒപ്പമല്ലാതെ വിസ അനുവദിക്കുകയില്ല. എന്നാല്‍ 30 കഴിഞ്ഞവര്‍ക്ക് മഹ്‌റം ആവശ്യമില്ലെങ്കിലും ടൂറിസം ഗ്രൂപ്പിനോടൊപ്പമാണ് വിസ അനുവദിക്കുക. 25 വയസിനു മുകളിലുള്ള വനിതകള്‍ക്ക് തനിച്ച് സഊദി സന്ദര്‍ശിക്കാമെന്നു നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. അംഗീകൃത ഗ്രൂപ്പ് ഓപറേറ്റര്‍മാര്‍ വഴി ചുരുങ്ങിയതു നാലുപേരെങ്കിലും ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പ് വിസകളാണ് അനുവദിക്കുക.
വിനോദസഞ്ചാര ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന പ്രദേശങ്ങള്‍, സഞ്ചരിക്കുന്ന റൂട്ടുകള്‍, സമയക്രമം എന്നിവയെല്ലാം മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചാണു ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് അനുമതി വാങ്ങേണ്ടത്. വിദേശത്തെ ട്രാവല്‍ ഏജന്‍സിയും സഊദിയിലെ ടൂര്‍ ഓപറേറ്ററും ഒപ്പുവയ്ക്കുന്ന കരാര്‍ പ്രകാരമായിരിക്കും വിദേശ ടൂറിസ്റ്റുകളുടെ സഊദിയാത്രയും താമസവും ക്രമീകരിക്കുക.
ടൂറിസം വിസയില്‍ എത്തുന്നവരില്‍ മുസ്‌ലിംകള്‍ക്കു പുണ്യനഗരികള്‍ സന്ദര്‍ശിക്കാനും അനുമതിയുണ്ടാകും.യൂറോപ്പിലെ ഷെന്‍ഗന്‍ വിസ മേഖലയില്‍പെട്ട 25 രാജ്യങ്ങള്‍, ഉത്തര-ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ചൈന, സിംഗപ്പൂര്‍, മലേഷ്യ, ബ്രൂണൈ, ആസ്‌ത്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സഊദി ടൂറിസം വിസ അനുവദിക്കുക. ഇന്ത്യയില്‍നിന്നടക്കമുള്ള വിനോദസഞ്ചാരികള്‍ സഊദി ടൂറിസം വിസയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു.
ടൂറിസം വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ തല്‍ക്കാലം ഇന്ത്യ ഇല്ലാത്തത് മലയാളികളടക്കമുള്ളവരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."