ഖത്തറിനെയും കുവൈത്തിനെയും അകറ്റാന്‍ ഈജിപ്ത് ശ്രമം
ദോഹ: ഖത്തറിനും കുവൈത്തിനുമിടയില്‍ പ്രശ്നങ്ങളും അകല്‍ച്ചയും സൃഷ്ടിക്കാന്‍ ഈജിപ്ത് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ലക്ഷ്യത്തോടെ വാര്‍ത്തകളും പ്രചാരണങ്ങളും നടത്താന്‍ ഈജിപ്ത് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് മാധ്യമമേധാവിയോട് ആവശ്യപ്പെട്ടതായി വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായി.
തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെകാമിലീന് ടെലിവിഷനാണ് ഓഡിയോ ടേപ്പ് സഹിതം കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടത്. ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്റഫ് അല്‍ കോഹ്ലി മാധ്യമപ്രവര്ത്തകന് അസ്മി മുജാഹിദുമായി നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണു പുറത്തായത്. ഖത്തറിനെയും കുവൈത്തിനെയും തമ്മില്‍ അകറ്റുന്നതിനും പിണക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നായിരുന്നു ആവശ്യം. ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ കുവൈത്തിനെതിരേ നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണമെന്നും ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ടെന്ന് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."