തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി
അങ്കാറ: തുര്‍ക്കിയില്‍ യാത്രാവിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി കടലിലേക്കു മൂക്കുകുത്തി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റണ്‍വേയിലെ ചെളിയില്‍ ചക്രങ്ങള്‍ പൂണ്ടതിനാല്‍ വിമാനം കടലില്‍ പതിച്ചില്ല.
തലസ്ഥാനമായ അങ്കാറയില്‍നിന്ന് കരിങ്കടല്‍ തീരനഗരമായ ട്രാബ്‌സോണിലേക്ക് 168 യാത്രക്കാരുമായി തിരിച്ച പെഗാസസ് എയര്‍ലൈന്‍സ് 737-800 ബോയിങ് വിമാനമാണ് ട്രാബ്‌സോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ അപകടത്തില്‍പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പ്രവിശ്യാ ഗവര്‍ണര്‍ യൂകെല്‍ യാവൂസ് പറഞ്ഞു. ആര്‍ക്കും പരുക്കുള്ളതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
കടലില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെ റണ്‍വേയില്‍ വിമാനം മറിഞ്ഞുകിടക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്നു. ഇതോടെ സംഭവം രാജ്യത്ത് വന്‍ ആശങ്കയും സൃഷ്ടിച്ചു. അപകടം നടന്നയുടന്‍ അടച്ച വിമാനത്താവളം മണിക്കൂറുകള്‍ക്കു ശേഷമാണു തുറന്നു പ്രവര്‍ത്തനം പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."