HOME
DETAILS
MAL
ലൈംഗികാരോപണം; മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സസ്പെന്ഷന്
backup
January 15 2018 | 02:01 AM
ന്യൂയോര്‍ക്ക്: ലൈംഗികാരോപണത്തെ തുടര്‍ന്ന് പ്രമുഖ മാഗസിനുകള്‍ തങ്ങളുടെ ഫോട്ടോഗ്രാഫര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ലോക പ്രശസ്ത ലൈഫ്സ്റ്റൈല്‍ മാഗസിനായ 'വോഗ് ' അടക്കമുള്ള പ്രസിദ്ധീകരണങ്ങളാണ് തങ്ങളുടെ മുതര്‍ന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ മരിയോ ടെസ്റ്റിനോ, ബ്രൂയ്സ് വെബര്‍ എന്നിവര്‍ സസ്പെന്ഷന് ലഭിച്ചവരില്‍ ഉള്‍പ്പെടും. മോഡലുകളെയും അവരുടെ സഹായികളെയും ലൈംഗികമായി ചൂഷണം ചെയ്തതായുള്ള നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ആരോപണം വെബര്‍ നിഷേധിച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ചവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് ടെസ്റ്റിനോയുടെ അഭിഭാഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."