ആശുപത്രി വളപ്പില്‍ കട്ടപ്പുറത്തായ ആംബുലന്‍സിന് ശാപമോക്ഷമില്ല
കൊട്ടാരക്കര: കഴിഞ്ഞ അഞ്ചു വര്‍ഷമായി കൊട്ടാരക്കര താലൂക്കാശുപത്രി വളപ്പില്‍ കട്ടപ്പുറത്തായ ആംബുലന്‍സിന് ശാപമോക്ഷമില്ല. കൊല്ലം ജില്ലാശുപത്രയില്‍ നിന്നും രണ്ട് ആംബുലന്‍സുകളാണ് കൊല്ലം താലൂക്കാശുപത്രിക്കായി 5 വര്‍ഷം മുമ്പ് നല്‍കിയത്.
സര്‍വിസ് ആരംഭിച്ച് അധിക കാലം കഴയും മുമ്പ് വെഞ്ഞാറുംമൂട് വച്ച് അപകടത്തില്‍പ്പെട്ട് ഒരു ആംബുലന്‍സ് തകര്‍ന്നിരുന്നു. പിന്നീട് ആംബുലന്‍സിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ആംബുലന്‍സ് ആശുപത്രിയിലെത്തിയതില്‍ പിന്നെ സര്‍വിസുകള്‍ ഒന്നും നടത്തിയിട്ടില്ല. പണിമുടക്കി എന്നാണ് അധികൃതര്‍ അന്ന് പറഞ്ഞിരുന്നത്.
അന്ന് മുതല്‍ കഴിഞ്ഞ വര്‍ഷം ആദ്യം വരെ ഈ ആംബുലന്‍സ് ആശുപത്രിയുടെ മുന്‍വശത്ത് കട്ടപ്പുറത്തായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ആശുപത്രയിലെ പുതിയ ട്രേമാകെയറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കട്ടപ്പുറത്തായ ഈ ആംബുലന്‍സ് ആശുപത്രി അധികൃതര്‍ മോര്‍ച്ചറിയുടെ സമീപത്തേക്ക് മാറ്റി സ്ഥാപിച്ചു.
12 ലക്ഷം രുപയിലധികം വില വരുന്ന പുതിയ ആംബുലന്‍സ് ആയിരുന്നു കഴിഞ്ഞ 5 വര്‍ഷമായി ഇവിടെകിടന്ന് നശിച്ചത്. കൊല്ലത്തുനിന്നും ഓടിച്ചുകൊണ്ടു വന്ന ആംബുലന്‍സ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എങ്ങനെ ഉപയോഗശൂന്യമാകും വിധം കേടായെന്ന് ആര്‍ക്കും വിവരമില്ല. ഇടയ്ക്ക് ഈ ആംബുലന്‍സ് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ആരോഗ്യവകുപ്പിലെ ഫോര്‍മാന്‍ ആംബുലന്‍സ് ഉപയോഗശൂന്യമാണെന്ന് വിധിയെഴുതിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.
സ്വന്തമായി ആംബുലന്‍സ് ആശുപത്രിക്ക് അന്ന് ഉണ്ടായിരുന്നില്ല. 5 വര്‍ഷമായിട്ടും ഈ ആംബുലന്‍സ് ലേലം ചെയ്യുകയോ നന്നാക്കാന്‍ ശ്രമിക്കുകയോ അധികാരികള്‍ ചെയ്തിട്ടുമില്ല. കേടായി കിടന്നിരുന്ന ഈ ആംബുലന്‍സ് അന്ന് ചെറിയ തുക മുടക്കിയാല്‍ ഉപയോഗപ്രദമാകുന്ന രീതിയില്‍ ശരിയാക്കി എടുക്കാമായിരുന്നുവെന്നായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ചില രാഷ്ട്രീയ സംഘടനകള്‍ കട്ടപുറത്തായ ആംബുലന്‍സില്‍ റീത്ത് വച്ച് പ്രതിഷേധ സമരം നടത്തിയിരുന്നു. മാധ്യമങ്ങളില്‍ താലൂക്കാശുപത്രിക്ക് സ്വന്തമായി ആംബുലന്‍സ് ഇല്ലെന്ന് വാര്‍ത്ത വന്നതോടെ എം.പി ആയിരുന്ന കെ.എന്‍ ബാലഗോപാല്‍ ആശുപത്രിക്കായി ആംബുലന്‍സ് അനുവദിച്ചിരുന്നു. കഴിഞ്ഞ 3 മാസം മുമ്പാണ് ഈ ആംബുലന്‍സ് ഇവിടെ എത്തിയത്. അതേസമയം നെടുമണ്‍കാവിലെ പബ്ലിക്ക് ഹെല്‍ത്ത് സെന്ററില്‍ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ആംബുലന്‍സ് കഴിഞ്ഞ രണ്ടു വര്‍ഷമായി വിശ്രമിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് സംബന്ധമായ പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ആംബുലന്‍ സര്‍വിസ് നടത്താത്തതെന്ന് അധികൃതര്‍ വിശദീകരിക്കുന്നത്.
നെടുമണ്‍കാവില്‍ വിശ്രമിക്കുന്ന ആംബുലന്‍സുണ്ടാവരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊട്ടാരക്കര മുനിസിപ്പാലിറ്റിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭരണപക്ഷക്കാരോ പ്രതിപക്ഷക്കാരോ ഈ ആംബുലന്‍സിനെ കണ്ടില്ലെന്ന് നടിക്കുകയാണ്. ആശുപത്രി വികസന സമിതി കൂടുന്നുണ്ടെങ്കിലും അവര്‍ക്കൊന്നും കട്ടപ്പുറത്തായ ആംബുലന്‍സിനെ ശാപമോക്ഷം നല്‍കുവാന്‍ താല്‍പര്യമില്ലെന്നാണ് നാട്ടുകാരുടെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."