പൊതു ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയാതീതമായി യോജിക്കണം: ജെ മേഴ്‌സിക്കുട്ടി അമ്മ
കൊട്ടാരക്കര: തൊഴില്‍ മേഖലയില്‍ ആഗോള മൂലധന ശക്തികള്‍ മൃഗീയ ചൂഷണം നടരത്തുന്ന കാലഘട്ടത്തില്‍ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ രാഷ്ട്രീയത്തിന് അധീതമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര അധ്യാപക സംഘടനയായ പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ 56-ാം മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
അധ്യാപകരുടെ ശ്രേയസിനും പൊതുവിദ്യാഭ്യാസത്തിന്റെ നന്മകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പി.ജി.ടി.എ പോലുള്ള സംഘടനകള്‍ ഇന്നിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സല്‍മോന്‍ ബി. കുര്യന്‍ അധ്യക്ഷത വഹിച്ചു. എ.ഷാജു, കുളക്കട രാജു, രാജു മാന്തോട്ടം, ജിമ്മി മറ്റിത്തിന്‍പാറ, ജോണ്‍ കെ. മാത്യു, എ. ഷെബീര്‍, സെനുതോമസ്, സിബി ആന്റണി, സുധീര്‍ ചന്ദ്രന്‍ സംസാരിച്ചു. അവാര്‍ഡ് ജേതാക്കളെ ആദരിക്കല്‍ ചടങ്ങ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തെ കുറിച്ച് ഡോ. അജയന്‍ പനയറ ക്ലാസ് എടുത്തു. മാര്‍ത്തോമ്മാ ഇടവക വികാരി ഫാ. ജിജി മാത്യുസ്, മാര്‍ത്തോമ്മാ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.സി.ബാബുവിന് ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."