എസ്.എഫ്.ഐ കേരളത്തിലെ ക്വട്ടേഷന്‍ സംഘം: സി.ആര്‍ മഹേഷ്
കൊല്ലം: എസ്.എഫ്.ഐ കേരളത്തിലെ ക്വട്ടേഷന്‍ സംഘമാണെന്നും ഗുണ്ടകളെ പടച്ചുവിടുന്ന ഫാക്ടറിയായി ഈ സംഘടന മാറിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ്. കൊല്ലം എസ്.എന്‍ ലോ കോളജില്‍ കെ.എസ്.യു വിദ്യാര്‍ഥികളെ എസ്.എഫ്.ഐ ഗുണ്ടകള്‍ ആക്രമിച്ചതിനെതിരേ യൂത്ത് കോണ്‍ഗ്രസ് കൊല്ലം, ഇരവിപുരം അസംബ്ലി കമ്മിറ്റികള്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയപരമായ പോരാട്ടങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കെതിരേ ആയുധ പോരാട്ടത്തിലൂടെ ഭീതി സൃഷ്ടിക്കുകയാണ് എസ്.എഫ്.ഐ ചെയ്യുന്നത്. ഇതുവഴി സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും സ്വകാര്യ മാനേജ്‌മെന്റിനും ചൂട്ടുപിടിക്കുകയാണ്. സി.പി.എമ്മും പോഷക സംഘടനകളും ലക്ഷ്മി നായരുടെ സാരിത്തുമ്പില്‍ ചുറ്റിത്തിരിയുന്നതാണ് ആനുകാലിക രാഷ്ട്രീയമെന്നും സി.ആര്‍ മഹേഷ് ആരോപിച്ചു. മാര്‍ച്ചിന് വിഷ്ണു സുനില്‍ പന്തളം, ഷെഫീക്ക് കിളികൊല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡി.സി.സി ഭാരവാഹികളായ പി. ജര്‍മ്മിയാസ്, തൃദീപ്കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ പ്രേംരാജ്, പ്രതീഷ് കുമാര്‍, ഫൈസല്‍ കുളപ്പാടം, അനീഷ് പടപ്പക്കര, ഒ.ബി രാജേഷ്, ഷാന്‍ വടക്കേവിള, ഷെഹീര്‍ റഷീദ്, ഉളിയക്കോവില്‍ ഉല്ലാസ്, ഉനൈസ്, അഭാലാഷ് ഭരതന്‍, മഷ്‌കൂര്‍, സച്ചു പ്രതാപ്, വെട്ടുവിള നൗഷാദ്, റാഫി കൊല്ലം, ഷെമീര്‍ ചാത്തിനാംകുളം, അജു ചിന്നക്കട, സക്കീര്‍ മങ്ങാട്, മുനീര്‍ബാനു, അയത്തില്‍ ശ്രീകുമാര്‍ കിളികൊല്ലൂര്‍ അനില്‍, നമ്പിരാജ്, ഉണ്ണി, ഷാജി കടവൂര്‍, അര്‍ജുന്‍ കടപ്പാക്കട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."