അധികം ഇരുന്നുള്ള ജോലി നന്നല്ല, പ്രത്യേകിച്ചും പുരുഷന്‍മാര്‍ക്ക്
നിങ്ങള്‍ അധികം ഇരുന്ന് ജോലി ചെയ്യുന്ന ആളാണൊ? എങ്കില്‍ നിങ്ങള്‍ സൂക്ഷികേണ്ടിയിരിക്കുന്നു. ദിവസത്തിന്റെ നല്ലൊരു ഭാഗം നിങ്ങള്‍ നടക്കാന്‍ തയ്യാറാവേണ്ടിയിരിക്കുന്നു. ദീര്‍ഘ നേരം ഇരുന്ന് ജോലി ചെയ്യുന്ന ആളുകളില്‍ പല തരത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് കണ്ടുവരുന്നത്.
പുരുഷമാരില്‍ ഇരുന്നുള്ള ജോലി അവരുടെ വയറിനെ തകരാറിലാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധ വിഭാഗം 4486 പുരുഷന്‍മാരിലും 1845സ്ത്രീകളിലും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
പുരുഷന്‍മാരില്‍ പൊണ്ണത്തടിക്ക് പ്രധാന കാരണക്കാരനും ഇരുന്ന് ജോലിതന്നെ. ഡള്ളാസിലെ കൂപ്പര്‍ഇന്‍സ്റ്റിറ്റിയൂട് ഗവേഷണ തലവന്‍ ഇ.ബബര്‍ലോ പറയുന്നത് ഇങ്ങനെ 'ഇരിക്കുന്ന സമയങ്ങളില്‍ ശരീരത്തിലെ ഗ്ലൂക്കോസും കൊളസ്‌റ്റ്രോളും തമ്മില്‍ പ്രവര്‍ത്തിക്കാതെ വരും ഇതാണ് അമിത വണ്ണത്തിന് പ്രധാന കാരണം' പുരുഷന്‍മാരിലാണ് ഇതധികവും കണ്ടുവരുന്നതും.
മറ്റൊരു പഠനം തെളിയിക്കുന്നതെന്തെന്നാല്‍ അമിതമായി ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ ഹൃദയ രോഗങ്ങള്‍, ഡയബെറ്റിസ്, ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ നിങ്ങളെ പിടികൂടുമെന്നാണ്.
പരിഹാരമായി നോര്‍വീജിയന്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രോഫസര്‍ ഉല്‍ഫ് എക്ലൗണ്ട് പറയുന്നതെന്തെന്നാല്‍ നാലുമണിക്കൂര്‍ ജോലിക്ക് നിര്‍ബന്ധമായും അര മണികൂറെങ്കിലും എക്‌സൈസ് ചെയ്‌തെ പറ്റൂ. ഇരുന്നു ജോലി ചെയ്യുന്ന പുരുഷര്‍ ജാഗ്രതൈ!!..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."