HOME
DETAILS
MAL
കഅബക്കരികില്‍ നടന്നത് ആത്മഹത്യാ ശ്രമം: ഹറം കാര്യ അധികൃതര്‍
backup
February 07 2017 | 11:02 AM
മക്ക: വിശുദ്ധ കഅബക്കരികില്‍ വെച്ച് പെട്രോളും ലൈറ്ററുമായി പിടിക്കപ്പെട്ട സംഭവം ആത്മഹത്യാ ശ്രമമായിരുന്നുവെന്ന് ഹറം കാര്യ സുരക്ഷാ വിഭാഗം വ്യക്തമാക്കി. മാനസിക തകരാറുള്ള 40 വയസ്സുള്ള സ്വദേശി പൗരനാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
നേരത്തെ സഊദിയിലെ പ്രമുഖ അറബ് ന്യൂസ് പോര്‍ട്ടലുകളായ സബ്ഖ് , അല്‍ യൗം തുടങ്ങിയവ കഅബ കത്തിക്കാനുള്ള ശ്രമത്തിനിടെ ഒരാളെ പിടി കൂടി എന്ന വാര്‍ത്ത പ്രതിയെ പിടികൂടുന്ന വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തീകൊളുത്തി ആത്മഹത്യ ചെയ്യുന്നതിനായി പെട്രോളടക്കമുള്ള സാധനങ്ങളുമായാണ് ഇയാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."