HOME
DETAILS
MAL
എല്‍ഡി ക്ലര്‍ക്ക് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
backup
February 07 2017 | 12:02 PM
കോഴിക്കോട്: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയില്‍ വിവിധ ജില്ലകളില്‍ അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരീക്ഷ തിയതികള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചു.
ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ആറു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.
ജൂണ്‍ 17- തിരുവനന്തപുരം, മലപ്പുറം.
ജൂലായ് ഒന്ന്- കൊല്ലം, തൃശ്ശൂര്‍, കാസര്‍ഗോഡ്
ജൂലായ് 15- എറണാകുളം, കണ്ണൂര്‍
ജൂലായ് - 29 ആലപ്പുഴ, ഇടുക്കി, കോഴിക്കോട്.
ഓഗസ്റ്റ് 19 - പത്തനംതിട്ട, പാലക്കാട്
ഓഗസ്റ്റ് 26 - കോട്ടയം, വയനാട്
എന്നീ ക്രമത്തിലാണ് പരീക്ഷ നടത്താന്‍ പിഎസ്‌സി തീരുമാനിച്ചത്.
ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. ഇത്തവണ 17.94 ലക്ഷം പേരാണ് എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."